സിപിഒ ശശിധരനെതിരെ നടപടി ഉണ്ടാകാത്തത് ഉന്നതർ ഇടപെട്ടതിനെ തുടർന്ന് ; ആരോപണവുമായി സുജിത്ത് വി എസ്.
സിപിഒ ശശിധരൻ തന്നെ മർദിച്ചുവെന്നാരോപിച്ച് ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്റ് സുജിത്ത് വി എസ്. കുന്നംകുളം പൊലീസ് സ്റ്റേഷന് സമീപം എത്തുമ്പോൾ ജീപ്പ് വഴിയിൽ നിർത്തി ശശിധരൻ മർദിച്ചു. സ്റ്റേഷനിലേക്ക് വന്നിട്ട് കാണിച്ചുതരാം എന്ന തരത്തിൽ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നുംശശിധരനെതിരെ നടപടി ഉണ്ടാകാതെ പോയത് ഉന്നതർ ഇടപെട്ടത് കൊണ്ടാണെന്നും സുജിത്ത് പറഞ്ഞു. ശശിധരനെതിരെ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ അന്വേഷണത്തിൽ കണ്ടെത്തൽ ഉണ്ടായിരുന്നു. അത് മുഖവിലക്കെടുക്കാതെയാണ് നടപടിയിൽ നിന്ന് ഒഴിവാക്കിയതെന്ന് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് വർഗീസ് ചൊവ്വന്നൂർ […]
