Kerala

കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ചു; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ആരോപണം

  • 26th September 2022
  • 0 Comments

കോഴിക്കോട്: വടകര പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ ആത്മഹത്യക്ക് ശ്രമിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫിസർ സജിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സജിയെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മേലുദ്ദോഗസ്ഥ പീഡനം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹപ്രവർത്തകരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമിട്ടാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹർത്താൽ ദിനത്തിൽ ഡ്യൂട്ടിക്ക് വൈകിയതിന് ഇയാൾക്ക് മെമ്മോ നൽകിയിരുന്നു. ഇതിൻറെ മാനസിക പ്രയാസത്തിലായിരുന്നു സജി. സ്റ്റേഷന് മുകളിലെ നിലയിൽ തൂങ്ങി മരിക്കാൻ കയർ കുരുക്കി തൂങ്ങാൻ […]

Kerala News

പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി; മലപ്പുറത്ത് പതിനാറുകാരി ആത്മഹത്യക്ക് ശ്രമിച്ചു

  • 13th July 2022
  • 0 Comments

മലപ്പുറം തിരൂരില്‍ പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് പതിനാറുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിനിന് മുന്നില്‍ ചാടിയാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആത്മഹത്യാശ്രമം സിസിടിവില്‍ കണ്ട ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഷെല്‍ട്ടറിലേക്ക് മാറ്റി. പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്ന് പിന്‍മാറിയതാണ് ജീവനെടുക്കാനുള്ള ശ്രമത്തിന് കാരണമെന്ന് കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പെണ്‍കുട്ടിയെ വിവാഹത്തിന് പ്രേരിപ്പിച്ചതിന് ഇരുവീട്ടുകാര്‍ക്കെതിരേയും യുവാവിനെതിരേ പോക്‌സോ വകുപ്പ് […]

Kerala News

വിവാഹ വാഗ്ദാനം നല്‍കി അഭിഭാഷക വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് ആറന്‍മുള ബ്ലോക്ക് വൈസ് പ്രസിഡന്റ് അഭിജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി അഭിഭാഷക വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാണു പരാതി. ഇന്ന് രാവിലെയാണ് കേസില്‍ ഇന്നലെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത അഭിജിത്ത് സോമന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസമാണ് കടമ്മനിട്ടയിലെ സ്വകാര്യ ലോ കോളജിലെ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റലില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് പൊലീസ് മൊഴിയെടുത്തപ്പോഴാണ് […]

Kerala News

ആര്യനാട് സ്റ്റേഷന് മുന്നിൽ പെട്രോളൊഴിച്ച് കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ആൾ മരിച്ചു

ആര്യനാട് പൊലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ ആൾ മരിച്ചു. പാലോട് സ്വദേശി ഷൈജുവാണ് മരിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.പെട്രോളൊഴിച്ച് തീകൊളുത്തിയ ഇദ്ദേഹത്തിന് 60 ശതമാനം പൊള്ളലേറ്റിരുന്നു.ഇയാൾ രക്ഷപെടാനുളള സാധ്യത കുറവാണെന്ന് ഡോക്ടർമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പങ്കാളിയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ഇയാൾ സ്റ്റേഷന് പുറത്തു പോകുകയും പിന്നീട് പെട്രോളുമായി എത്തി ശരീരത്തിൽ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. പൊലീസുകാർ ഉടൻ തന്നെ വാഹനത്തിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. […]

Kerala News

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നു; ആർടിഒ ഓഫിസിൽ സ്വകാര്യ ബസ് ഉടമ ആത്മഹത്യക്ക് ശ്രമിച്ചു

  • 27th April 2022
  • 0 Comments

ആലപ്പുഴ ആർടിഒ ഓഫീസിനുള്ളിൽ സ്വകാര്യ ബസ് ഉടമയും ഡ്രൈവറുമായ സിനാൻ കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വാഹന വകുപ്പ് ഉദ്യോഗസ്ഥർ ജീവിക്കാൻ അനുവദിക്കുന്നില്ല എന്ന് പരാതിപ്പെട്ടതിന് ശേഷമായിരുന്നു ആത്മഹത്യ ശ്രമം. തന്നെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് സിനാന്‍ പറഞ്ഞു. അതേസമയം ബസുടമയുടെ ആരോപണം നിഷേധിച്ച് മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തി. സമയക്രമം തെറ്റിച്ചത് അന്വേഷിക്കാന്‍ വിളിച്ച് വരുത്തിയതെന്നാണ് വകുപ്പിന്റെ വിശദീകരണം.

Kerala News

വീട്ടുകാര്‍ വഴക്കുപറഞ്ഞപ്പോള്‍ വിഷക്കായ കഴിച്ച് സുഹൃത്തുക്കളായ പെൺകുട്ടികളുടെ ആത്മഹത്യാശ്രമം ,ഒരാള്‍ മരിച്ചു

  • 20th April 2022
  • 0 Comments

കോട്ടയം തലയോലപ്പറമ്പിൽ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.സാമൂഹ്യ മാധ്യമത്തിലെ അമിത ഉപയോഗത്തെ കുറിച്ച് വീട്ടിൽ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിവിഷക്കായ കഴിച്ചാണ് രണ്ട് പെൺകുട്ടികളും സ്വന്തം വീടുകളിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് പെണ്‍കുട്ടികള്‍ പരിചയപ്പെട്ടിരുന്നത്. ഇരുവരും ടിക് ടോക് വീഡിയോ അപ് ലോഡ് ചെയ്തിരുന്നു. ഇതുമായി […]

Kerala News

യുവ നടിയുടെ ആത്മഹത്യ ശ്രമം;ഗുളികയുടെ ഡോസ് അ‌ധികമായതാണെന്ന് മൊഴി

  • 12th January 2022
  • 0 Comments

യുവ നടിയുടെ ആത്മഹത്യാ ശ്രമത്തിൽ പുതിയ റിപ്പോർട്ടുകൾ. താൻ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്നും അ‌മിതമായ അ‌ളവിൽ ഉറക്കഗുളിക കഴിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയതെന്നും ഇവർ പറഞ്ഞതായാണ് പുതിയ റിപ്പോർട്ടുകൾ ഉള്ളത്. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അ‌ധികമായിപ്പോയതാണെന്നാണ് നടിയുടെ ഭാഷ്യമെന്നാണ് പോലീസ് നൽകുന്ന വിവരം.ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അ‌വശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ അ‌പകടനില തരണംചെയ്തിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ സംഭവവികാസങ്ങൾ മൂലമാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സമൂഹ മാധ്യമങ്ങളിൽ അ‌ഭ്യൂഹമുണ്ട്. കേസിൽ […]

Kerala News

കടവന്ത്രയില്‍ ഭാര്യയ്ക്കും മക്കൾക്കും വിഷം നല്‍കി കൊലപ്പെടുത്തി;ഗൃഹനാഥന്‍ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

  • 1st January 2022
  • 0 Comments

എറണാകുളം കടവന്ത്രയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗൃഹനാഥന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. നാലും എട്ടും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമമെന്നാണ് സൂചന.ഭാര്യക്കും മക്കള്‍ക്കും വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം നാരായണന്‍ കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.തമിഴ്‌നാട് സ്വദേശിയായ ജോയമോള്‍ (33), ലക്ഷ്മീകാന്ത് (8), അശ്വന്ത് (4) എന്നിവരാണ് മരിച്ചത്.ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. നാരായണന്‍ കഴുത്തിന് മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു. കടവന്ത്രയില്‍ പൂക്കച്ചവടം […]

National News

കടം വാങ്ങിയ പണം തിരികെ നൽകിയില്ല; അധ്യാപകൻ ക്ലാസ് മുറിയിൽ വെച്ച് മർദ്ദിച്ച വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ

  • 1st December 2021
  • 0 Comments

ഒഡീഷയിലെ സംബൽപൂർ ജില്ലയിൽ 16 വയസ്സുള്ള . വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു.വിരമിച്ച അധ്യാപകനിൽ നിന്ന് 10,000 രൂപ കടം വാങ്ങിയിരുന്നു എന്നാൽ തിരിച്ചു കൊടുക്കാൻ കഴിഞ്ഞില്ല ഇതിന്റെ പേരിൽ ക്ലാസമുറിയിൽ വച്ച് കുട്ടിക്ക് മർദ്ദനമേറ്റിരുന്നു. കൂട്ടുകാരുടെ മുന്നിൽ അപമാനിതനായതാണ് കുട്ടിയെ കടും കൈക്ക് പ്രേരിപ്പിച്ചത്. കടയിൽ നിന്ന് കീട നാശിനി വാങ്ങി കഴിക്കുകയായിരുന്നു.ഭോജ്പൂരിലെ ബിആർജി പ്ലസ്-2 കോളേജിലെ വിദ്യാർത്ഥിയായ കുട്ടി പ്രദേശത്ത് ഒരു പാൻ കട നടത്തുകയായിരുന്നു. ഇപ്പോൾ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമാണ്. ജമൻകിര […]

Kerala News

ബ്രഹ്മമംഗലത്ത് നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു 2 പേർ മരിച്ചു

  • 9th November 2021
  • 0 Comments

കോട്ടയം ബ്രഹ്മമംഗലത്ത് കൂട്ട ആത്മഹത്യ ശ്രമം. ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. കാലായില്‍ സുകുമാരന്റെ ഭാര്യയും മകളുമാണ് മരിച്ചത്. സുകുമാരനും ഇളയമകളും ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ഇന്ന് രാവിലെ അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്. സുകുമാരന്റെ ഭാര്യ സീന മൂത്തമകള്‍ സൂര്യ എന്നിവരാണ് മരിച്ചത്.കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത് മകളുടെ വിവാഹം മുടങ്ങിയ മനോവിഷമത്തിൽ എന്നാണ് സൂചനയെന്ന് പോലീസ് പറഞ്ഞു.

error: Protected Content !!