Kerala kerala

പോലീസ് സ്റ്റേഷനില്‍ കയറി യുവാവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു; യുവാവിന് ഗുരുതരമായി പൊള്ളലേറ്റു

  • 24th March 2024
  • 0 Comments

പാലക്കാട്: ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് കാവശ്ശേരി സ്വദേശി രാജേഷ് എന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. പൊലീസ് സ്റ്റേഷനില്‍ കയറിയ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 95 ശതമാനം പൊള്ളലേറ്റ യുവാവിനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ വിവാഹിതയായ സ്ത്രീ പരാതി നല്‍കിയിരുന്നു. ഈ പരാതി പൊലീസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Kerala kerala

സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ കൊണ്ട് വരണം; പെട്രോളുമായി വൈദ്യുത ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

  • 24th February 2024
  • 0 Comments

പത്തനംതിട്ട: അടൂരില്‍ 110 കെവി വൈദ്യുതലൈനിന്റെ മുകളില്‍ ട്രാന്‍സ്മിഷന്‍ ടവറില്‍ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. മാലക്കോട് പറക്കോട് വീട്ടില്‍ രതീഷ് ദിവാകരന്‍ (39)ആണ് കയ്യില്‍ പെട്രോളുമായി മുപ്പത് മീറ്ററോളം ഉയരമുള്ള ട്രാന്‍സ്മിഷന്‍ ടവറിന്റെ മുകളില്‍ കയറിയത്. രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടൂര്‍ പോലീസ് ഫയര്‍ഫോഴ്സിന്റെ സഹായം തേടുകയെങ്കിലും അതും ഫലം കണ്ടില്ല. താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയെ സ്ഥലത്ത് എത്തിച്ചാല്‍ മാത്രമേ താഴെ ഇറങ്ങൂ എന്ന് ഇയാള്‍ പറഞ്ഞതോടെ പെണ്‍കുട്ടിയെ […]

National News

മഹാലക്ഷ്മി പദ്ധതിക്കെതിരെ പ്രതിഷേധം; നടുറോഡിൽ ഓട്ടോ കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഡ്രൈവർ

  • 2nd February 2024
  • 0 Comments

തെലങ്കാന സർക്കാർ പ്രഖ്യാപിച്ച മഹാലക്ഷ്മി പദ്ധതിക്കെതിരെ പ്രതിഷേധം കനക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വന്തം ഓട്ടോറിക്ഷകള്‍ കത്തിച്ചും ആത്മഹത്യക്ക് ശ്രമിച്ചുമാണ് തൊഴിലാളികള്‍ പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു ഡ്രൈവര്‍ തന്റെ വാഹനം കത്തിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വൈറൽ ആയിരുന്നു. തിരക്കേറിയ ബീഗംപേട്ട് പ്രദേശത്തെ പ്രജാഭവന് സമീപമാണ് ഓട്ടോറിക്ഷാ ഡ്രൈവറായ ദേവ എന്നയാള്‍ തന്റെ വാഹനം കത്തിച്ചത്. ശേഷം സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യാനും ദേവ ശ്രമിച്ചു. സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് […]

Kerala Trending

ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തള്ളിക്കയറി; സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം

  • 3rd December 2023
  • 0 Comments

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പങ്കെടുത്ത പരിപാടിക്കിടെ യുവാവിന്റെ ആത്മഹത്യാശ്രമം. തളിക്കുളം സ്വദേശി സുരേഷ് (43) ആണു ജീവനൊടുക്കാന്‍ ശ്രമിച്ചത്. ശരീരമാസകലം മണ്ണെണ്ണയൊഴിച്ച് എത്തിയ സുരേഷ് പരിപാടിക്കിടയിലേക്ക് തള്ളിക്കയറിയ ശേഷം സ്വയം തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം. കൂര്‍ക്കഞ്ചേരിയില്‍ നടന്ന ‘എസ്ജി കോഫി ടൈം’ എന്ന സംവാദ പരിപാടിക്കിടെയാണ് സംഭവമുണ്ടായത്. പരിപാടിക്കൊടുവില്‍ സുരേഷ് ഗോപി പുറത്തേക്കു പോകുന്നതിനിടെ സുരേഷ് ദേഹമാസകലം മണ്ണെണ്ണയൊഴിച്ചു ലൈറ്ററുമായി തള്ളിക്കയറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ ലൈറ്റര്‍ തട്ടിത്തെറിപ്പിക്കുകയും ഇയാളെ പിടികൂടി […]

Kerala News

പെൺ സുഹൃത്ത് വീട്ടുകാരോടൊപ്പം പോയി; ഹൈക്കോടതി വരാന്തയില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

  • 4th September 2023
  • 0 Comments

ഹൈക്കോടതി വരാന്തയിൽ യുവാവിന്റെ ആത്മഹത്യ ശ്രമം. ഹേബിയസ് കോര്‍പസ് ഹര്‍ജിയിലെ കക്ഷി തൃശൂർ സ്വദേശി വിഷ്ണുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹേബിയസ് കോര്‍പസിലൂടെ ഹാജരാക്കിയ പെണ്‍കുട്ടി വീട്ടുകാരോടൊപ്പം പോകാന്‍ സമ്മതമറിയിച്ചതോടെയാണ് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.ആരോ​ഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യുവാവിനൊപ്പമുളള നിയമവിദ്യാ‍ർഥിനിയായ യുവതിയെ ഹാ‍ജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലായിരുന്നു ഇത്.കോടതിയിലെത്തിയ യുവതി യുവാവിനൊപ്പം പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചു, ഇത് കേട്ടതിന് പിന്നാലെയാണ് പുറത്തേക്കിറങ്ങി കോടതി വരാന്തയിൽവെച്ച് […]

National News

കാമുകി കോൾ ബ്ലോക്ക് ചെയ്തു; ദേഹത്ത് പെട്രോളോഴിച്ച് കാമുകൻ്റെ ആത്‌മഹത്യാ ഭീഷണി

  • 23rd June 2023
  • 0 Comments

കാമുകി കോൾ ബ്ലോക്ക് ചെയ്തതോടെ 260 കിലോമീറ്റർ യാത്ര ചെയ്തെത്തി ദേഹത്ത് പെട്രോളോഴിച്ച് കാമുകൻ്റെ ആത്‌മഹത്യാ ഭീഷണി. ഉത്തർ പ്രദേശിലെ കാൺപൂരിൽ നിന്ന് ബറേലി വരെ സഞ്ചരിച്ച് കാമുകി പഠിക്കുന്ന കോളജിലെത്തിയാണ് യോഗേഷ് എന്ന യുവാവ് ആത്‌മഹത്യാ ഭീഷണി മുഴക്കിയത്. 9ആം ക്ലാസ് മുതൽ ഇരുവരും പ്രണയത്തിലാണ്. കാൺപൂരിൽ തന്നെയാണ് ഇരുവരും താമസിച്ചിരുന്നത്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതോടെ പഠനം നിർത്തിയ യോഗേഷ് ജോലി ചെയ്യാൻ തുടങ്ങി. ഈ സമയത്ത് കാമുകിക്ക് ബറേലിയിലെ ഒരു ഫാർമസി കോളജിൽ അഡ്‌മിഷൻ […]

kerala politics National

ആത്മഹത്യ ചെയ്യാൻ തോന്നി, ആശ്വാസമായത് രാഹുൽ ഗാന്ധി: ദിവ്യ സ്പന്ദന

  • 30th March 2023
  • 0 Comments

പിതാവിന്റെ മരണശേഷം ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് തനിക്കു മാനസിക പിന്തുണ നൽകിയതെന്നും തുറന്നുപറഞ്ഞ് മുൻ ലോക്‌സഭാംഗവും കന്നഡ നടിയുമായ ദിവ്യ സ്പന്ദന. ‘വീക്കെൻഡ് വിത്ത് രമേഷ്, സീസൺ 5’ എന്ന കന്നഡ ടോക്ക് ഷോയുടെ ഒരു എപ്പിസോഡിലാണ് കോൺഗ്രസിന്റെ വക്താവായ ദിവ്യ സ്പന്ദന തന്റെ പിതാവിന്റെ ഓർമകൾ പങ്കുവച്ചത്. എന്റെ പിതാവിനെ നഷ്ടപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ഞാൻ പാർലമെന്റിലെത്തി. എനിക്ക് ആരെയും, ഒന്നും അറിയില്ലായിരുന്നു. പാർലമെന്റ് നടപടികളെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നിലെന്ന് ദിവ്യ […]

Kerala Local News

കുന്ദമംഗലത്ത് സ്കൂൾ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്പന, പതിമൂന്ന് വയസുകാരി ആത്മഹത്യക്ക് ശ്രമിച്ചു

  • 27th March 2023
  • 0 Comments

കുന്ദമംഗലം:കുന്ദമംഗലത്ത് സ്കൂൾ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്പന. പതിമൂന്ന് വയസുകാരിക്ക് മയക്ക് മരുന്ന് കൊടുത്തെന്ന് ആരോപണം പോലീസ് സ്വമേധയ കേസെടുത്തു. എട്ടാം ക്ലാസ് വിദ്യാർത്ഥിയും കൂട്ടുകാരികളും എട്ടുമാസത്തോളം മയക്ക് മരുന്ന് ഉപയോഗിച്ചു എന്നുള്ള വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. മയക്ക് മരുന്നിന്റെ ഉപയോഗം മൂലം ആരോഗ്യ നില മോശമായ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിക്കുകയും തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചപ്പോളാണ് സത്യാവസ്ഥ പുറത്ത് വന്നത്. കുന്ദമംഗലം ബസ്സ്റ്റാൻഡ് ഭാഗത്ത് നിന്നാണ് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതെന്ന് വിദ്യാർത്ഥി വെളിപ്പെടുത്തി. മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരിൽ […]

Kerala

പൊലീസിനെതിരെ കുറിപ്പെഴുതി, വിഷക്കായ കഴിച്ചു; കൊല്ലത്ത് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

  • 27th January 2023
  • 0 Comments

കൊല്ലം: സമൂഹ മാധ്യമത്തിൽ പൊലീസിനെതിരെ ആത്മഹത്യാക്കുറിപ്പ് പങ്ക് വെച്ച വിദ്യാർത്ഥി ആത്മത്യക്ക് ശ്രമിച്ചു. ക്ളാപ്പന സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിഷക്കായ കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഓച്ചിറ പൊലീസിനെതിരെയാണ് ആരോപണം. എന്നാൽ ആരോപണം പൊലീസ് നിഷേധിച്ചു.ചികിത്സയിലുള്ള വിദ്യാർഥി ഉൾപ്പെടെ നാലു പേരെ ഒരു സംഘം വിദ്യാർത്ഥികൾ ആക്രമിച്ചെന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതി പൊലീസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് വിദ്യാർത്ഥി ആത്മഹത്യാ കുറിപ്പ് പങ്കുവെച്ചത്. കഴിഞ്ഞ മാസം […]

Kerala

ഇൻസ്റ്റാ​ഗ്രാം ലൈവിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു; മെറ്റാ അധികൃതരുടെ സഹായത്താൽ യുവതിയെ രക്ഷിച്ച് കേരള പൊലീസ്

  • 18th October 2022
  • 0 Comments

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വന്ന് യുവതിയുടെ ആത്മഹത്യ ശ്രമം. തിരുവനന്തപുരം കരമന സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്ത് മിനിറ്റ്കൊണ്ട് ഓടിയെത്തിയ കേരള പൊലീസ് യുവതിയെ രക്ഷിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കേരളത്തിൽ ഒരു യുവതി ഇൻസ്റ്റാഗ്രാമിൽ ലൈവിട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന വിവരം മെറ്റാ അധികൃതർ കൊച്ചി സൈബർ പോലീസിന് നൽകുകയായിരുന്നു. വീഡിയോയ്ക്ക് ഒപ്പം യുവതിയുടെ ഐപി അഡ്രസ്സും മെറ്റാ ടീം സൈബർ സെല്ലിന് കൈമാറിയിരുന്നു. യുവതിയുടെ പ്രൊഫൈൽ പരിശോധിച്ച സൈബർ സെൽ ഇവരെ തിരിച്ചറിയുകയായിരുന്നു. […]

error: Protected Content !!