ബോംബെ ഐ.ഐ.ടിയിൽ ഏഴാം നിലയിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
ബോംബെ ഐ.ഐ.ടിയിൽ 26 വയസുള്ള വിദ്യാർത്ഥി ക്യാമ്പസ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച പുലർച്ചെ 4.30ഓടെയാണ് രണ്ടാംവർഷ മാസ്റ്റേഴ്സ് വിദ്യാർഥി കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയത്. വിദ്യാർഥിയെ ഘാട്കോപ്പറിലെ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ ഹോസ്റ്റലിൽ നിന്നും ലഭിച്ച ആത്മഹത്യ കുറിപ്പിൽ താൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ചികിത്സയിലാണെന്നും . തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും എഴുതിയിട്ടുണ്ട് .സംഭവത്തിൽ പവായ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
