പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും; കെ സുധാകരൻ അയച്ച കത്ത് കിട്ടിയിട്ടില്ല; കെ മുരളീധരൻ
പരസ്യമായി പാർട്ടിയെ വിമർശിച്ചതിന് മുന്നറിയിപ്പ് നൽകി കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അയച്ച കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയുമെന്നും പാർട്ടി പ്രവർത്തനം നിർത്താൻ പറഞ്ഞാൽ നിർത്തുമെന്നും മുരളീധരൻ പറഞ്ഞു. അഭിപ്രായം പറയാൻ പാടില്ലെന്ന് ആണെങ്കിൽ അറിയിച്ചാൽ മതി, പിന്നെ വായ തുറക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു പാർട്ടിയെ പറ്റിയുള്ള പരാതികൾ പൊതു വേദിയിൽ പറഞ്ഞു എന്നാണ് മുരളീധരനും, എം കെ രാഘവനുമെതിരെയുള്ള കെ പി സി സി യുടെ വിമർശനം. […]
