ജില്ലയിൽ ഇത് വരെ 8,026 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു
കോഴിക്കോട് : കോവിഡ് പശ്ചാത്തലത്തിൽ ലോക്ക്‌ഡൗൺ കാലയളവിൽ പഴകിയ മത്സ്യം പിടിച്ചെടുക്കുന്ന ഓപ്പറേഷൻ സാഗർ റാണിയുടെ പ്രവർത്തനം അഭിനന്ദനാർഹം. ജില്ലയിൽ ഇത് വരെ 8,026 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു കഴിഞ്ഞു. പരിശോധന ശക്തമായി തുടരുന്നു. ജില്ലയിലേക്ക് തമിഴ്‌നാട്, കർണാടക, ഗോവ, ഒഡിഷ എന്നിവിടങ്ങളിൽ നിന്നാണ് മത്സ്യം ലഭിക്കുന്നത്. സംസ്ഥാനത്ത് ശക്തമായ പരിശോധനകളുടെ ഫലമായി മോശം മത്സ്യം വരുന്നത് കുറഞ്ഞതായി ഭക്ഷ്യസുരക്ഷാ അസി. കമീഷണർ പി കെ ഏലിയാമ്മ പറഞ്ഞു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് 493 പരിശോധനകളിൽ […]