Kerala News

സുബി സുരേഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി;സംസ്‍കാര ചടങ്ങുകൾ പൂർത്തിയായി

  • 23rd February 2023
  • 0 Comments

നടി സുബി സുരേഷിന്റെ ഭൗതികശരീരം ചേരാനെല്ലൂര്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. വ്യാഴാഴ്ച രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. . ചേരാനല്ലൂര്‍ ശ്‍മശാനത്തില്‍ വൈകിട്ട് നാല് മണിയോടെയായിരുന്നു സംസ്‍കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. പൊതുദര്‍ശനത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം അന്ത്യാഞ്‍ജലി അര്‍പ്പിക്കാനെത്തിയിരുന്നു.ജനങ്ങളും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് സുബിയെ അവസാനമായി കാണാൻ എത്തിയത്. കരൾരോഗത്തെത്തുടർന്ന് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം വൃക്കകളെ ബാധിച്ചിരുന്നു. കരൾ‌ […]

Entertainment News

സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന് വൈകീട്ട്;മൃതദേഹം വീട്ടിലെത്തിച്ചു

  • 23rd February 2023
  • 0 Comments

ടെലിവിഷൻ താരവും അവതാരകയുമായ സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന് വൈകീട്ട്. രാവിലെ10 മുതൽ 2 വരെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് ശേഷം മൂന്നിന് ചേരാനല്ലൂർ ശ്മശാനത്തിൽ വച്ച് സംസ്കാര ചടങ്ങുകൾ നടക്കും. തൃപ്പൂണിത്തുറ സ്വദേശിയായ സുബി കുറച്ചുകാലമായി വരാപ്പുഴ തിരുമുപ്പത്താണ് താമസിച്ചിരുന്നത്. പരേതനായ സുരേഷിന്റെയും അംബികയുടെയും മകളാണ്. അവിവാഹിതയാണ്.സുബിയുടെ മരണവാ‍‍ര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ഇന്നലെ ആലുവയിലെ ആശുപത്രിയിലും സുബിയുടെ വീട്ടിലും എത്തിയത്.കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു സുബി സുരേഷിന്‍റെ അന്ത്യം.

Kerala

‘കരള്‍ മാറ്റിവെക്കല്‍ നടപടികളില്‍ കാലതാമസമുണ്ടായിട്ടില്ല’; സുബി സുരേഷിന്റെ മരണത്തില്‍ ആശുപത്രിക്ക് വീഴ്ചയില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട്

  • 22nd February 2023
  • 0 Comments

കൊച്ചി: നടി സുബി സുരേഷിന്റെ മരണത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട്. കരള്‍ മാറ്റിവെക്കല്‍ നടപടികളില്‍ കാല താമസം നേരിട്ടില്ല. സുബി ആശുപത്രിയില്‍ എത്തിയത് രോഗം ഗുരുതരമായതോടെയെന്നും സൂപ്രണ്ട് പ്രതികരിച്ചു. കരള്‍ മാറ്റിവെക്കലിന് കാലതാമസമുണ്ടായത് സുബിയുടെ മരണത്തിന് കാരണമായെന്ന തരത്തില്‍ ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. കൃത്യമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും ദാതാവിനെ കണ്ടുപിടിക്കുന്നത് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി, ഇന്ന് അനുമതി ലഭിക്കാനിരിക്കെയാണ് മരണം സംഭവിച്ചതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. […]

Kerala

നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

  • 22nd February 2023
  • 0 Comments

കൊച്ചി: നടി സുബി സുരേഷ് അന്തരിച്ചു. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.കരൾ-ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം.പ്രശസ്ത ചലച്ചിത്ര നടിയും അവതാരകയുമാണ് സുബി സുരേഷ്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

error: Protected Content !!