Kerala

ഭിന്നശേഷി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന പിന്തുണാ പരിപാടി ‘രസക്കുടുക്ക’

കോഴിക്കോട്: ഭിന്നശേഷി കുട്ടികൾക്ക് പഠനപിന്തുണ ഉറപ്പാക്കുന്നതിനായി സമഗ്രശിക്ഷ ജില്ലയിൽ ‘രസക്കുടുക്ക’ എന്ന പേരില്‍ ഓണ്‍ലൈന്‍ പഠനപിന്തുണാ പരിപാടി ആവിഷ്‌ക്കരിക്കുന്നു. കൈറ്റിന്റെയും വിക്‌ടേഴ്‌സ് ചാനലിന്റെയും മികവുകള്‍ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസവകുപ്പ് ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളൊരുക്കുന്ന പശ്ചാത്തലത്തിലാണിത്. കുട്ടികളും രക്ഷിതാക്കളും റിസോഴ്‌സ് അധ്യാപികയുമടങ്ങുന്ന ടെലഗ്രാം/ വാട്‌സ് ആപ് കൂട്ടായ്മയിലൂടെ ഭിന്നശേഷി കുട്ടികള്‍ക്ക് പഠനപിന്തുണ ഉറപ്പാക്കാനുള്ള സവിശേഷ പദ്ധതിയാണിത്. ലോക്ഡൗണ്‍ കാലത്ത് ഫറോക്ക്, പേരാമ്പ്ര, മാവൂര്‍, പന്തലായനി, വടകര ബി ആര്‍ സികള്‍ ഭിന്നശേഷി കുട്ടികള്‍ക്കായി നടപ്പിലാക്കിയ ഓണ്‍ലൈന്‍ പരിപാടികളുടെ ജില്ലാതല ആവിഷ്‌കാരമാണ് ‘രസക്കുടുക്ക’. […]

Kerala News

ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല വിദ്യാർത്ഥിനി തീ കൊളുത്തി മരിച്ചു

മലപ്പുറം : വളാഞ്ചേരിയിൽ വീട്ടിൽ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാതിരുന്ന 9 ക്ലാസ്‌ വിദ്യാർഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു. വളാഞ്ചേരി മാങ്കേരി ബാലകൃഷ്‌ണന്റെ മകൾ ദേവികയാണ്‌ മരിച്ചത്‌. ടി വി കേടായതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിഷമ 9 ക്ലാസ്മുണ്ടായിരുന്നുവെന്നു കുട്ടിയുടെ ‘അമ്മ പറഞ്ഞു. ‌ ആത്‌മഹത്യ . ഇന്നലെ വൈകട്ടോടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന്‌ നടത്തിയ അന്വേഷണത്തിൽ അടുത്തുള്ള ആളൊഴിഞ്ഞ വീടിന്റെ മുന്നിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതകളൊന്നുമില്ലയെന്ന് അധികൃതർ […]

Trending

ഓണ്‍ലൈന്‍ പഠനത്തിന് വായനശാലകളില്‍ സൗകര്യമേര്‍പ്പെടുത്തും പി.ടി.എ റഹീം എം.എല്‍.എ

കുന്ദമംഗലം : കോവിഡ് 19 പശ്ചാതലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി വായനശാലകളുമായി സഹകരിച്ച് സൗകര്യമേര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ഇതിനായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കളരിക്കണ്ടി നവോദയ വായനശാല, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കെ.സി പ്രഭാകരന്‍ ഗ്രന്ഥശാല, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മണക്കടവ് ആത്മബോധോദയം വായനശാല എന്നിവിടങ്ങളില്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പെരുമണ്‍പുറ ഗ്രാമീണ വായനശാല, പെരുമണ്ണ ഗ്രാമീണ വായനശാല, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണിപറമ്പ ഗ്രാമീണ വായനശാല, പെരുവയല്‍ […]

error: Protected Content !!