കള്ളക്കുറിച്ചി സംഭവത്തിന് ശേഷം തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ, രണ്ടാഴ്ചക്കിടെ മൂന്നാമത്തെ ആത്മഹത്യ
തമിഴ്‌നാട്ടില്‍ കള്ളക്കുറിച്ചി സംഭവത്തിന് ശേഷം വീണ്ടും വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ. കടലൂര്‍ ജില്ലയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ചൊവ്വാഴ്ച ആത്മഹത്യ ചെയ്തത്. രണ്ടാഴ്ചക്കിടെ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണിത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദവും അമ്മ വഴക്കുപറഞ്ഞതുമാണ് മരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയെ ഐ.എ.എസ്. ഉദ്യോഗസ്ഥയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനവും നല്‍കിയിരുന്നു. ഇതെല്ലാം വിദ്യാര്‍ഥിനിയെ സമ്മര്‍ദത്തിലാക്കിയെന്നും കഴിഞ്ഞദിവസം അമ്മ വഴക്ക് പറഞ്ഞത് കൂടുതല്‍ അസ്വസ്ഥയാക്കിയെന്നും […]









