കോളേജ് കാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ അജ്ഞാതർ പീഡിപ്പിച്ച സംഭവം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്
വാരണാസിയിൽ കോളേജ് കാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ അജ്ഞാതർ പീഡിപ്പിച്ച സംഭവത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ പോലും ഒരു വിദ്യാർത്ഥിക്ക് നിർഭയമായി നടക്കാൻ കഴിയുന്നില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ആരോപിച്ചു. സംഭവത്തിന് പിന്നാലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി–ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കാമ്പസിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനി സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയപ്പോൾ ബൈക്കിലെത്തിയ മൂന്നുപേർ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ഒരു ക്ഷേത്രത്തിന് സമീപം […]