തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം
തെലങ്കാനയിൽ അഞ്ച് വയസ്സുകാരൻ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ചു. ഖമ്മം ജില്ലയിലെ പുട്ടാണി തണ്ട സ്വദേശിയായ ബാനോത് ഭരത് (5) ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ച റോഡിൽ കളിക്കുമ്പോളാണ് കുട്ടിയെ നായ്ക്കൾ ആക്രമിച്ചത്. ഞായറാഴ്ച കുട്ടിക്ക് പേ വിഷ ബാധയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങി.ഇതിന് പിന്നാലെ വീട്ടുകാർ കുട്ടിയെ ഖമ്മത്തെ ആശുപത്രിയിലെത്തിച്ചപ്പോൾ അടിയന്തരമായി ചികിത്സയ്ക്ക് ഹൈദരാബാദിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ തിങ്കളാഴ്ച കുട്ടിയെ ആശുപത്രിയിലേക്ക് ബസിൽ കൊണ്ടുപോകുന്നതിനിടെ ആരോഗ്യനില വഷളാകുകയായിരുന്നു. കുട്ടി ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ […]