കോഴിക്കോട് കുട്ടികൾക്ക് നേരെ തെരുവ്നായ ആക്രമണം;വീണപ്പോൾ കടിച്ചു വലിച്ചു,ആക്രമണത്തിന്റെ ദൃശ്യം പുറത്ത്
കോഴിക്കോട് അരക്കിണറിൽ കുട്ടികൾക്ക് നേരെ തെരുവുനായ ആക്രമണം.ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് നഗരത്തിലെ ബേപ്പൂർ അരക്കിണറിൽ മൂന്ന് കുട്ടികളുള്‍പ്പെടെ നാലു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.സൈക്കിള്‍ ചവിട്ടുന്നതിനിടെ കുട്ടിയുടെ നേര്‍ക്ക് നായ ചാടി വീണ് ആക്രമിക്കുകയായിരുന്നു. നായ കുട്ടികളെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തെരുവുനായയെ തള്ളിമാറ്റി രക്ഷപ്പെടാൻ കുട്ടി ശ്രമിക്കുന്നുണ്ടെങ്കിലും നടന്നില്ല. കുട്ടിയെ നായ കടിച്ചുവലിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പന്ത്രണ്ട് വയസുളള നൂറാസ്, വൈഗ എന്നിവര്‍ക്കാണ് കടിയേറ്റത്. […]