തെരുവ് നായ ആക്രമണങ്ങൾ വീണ്ടും തുടർക്കഥയാകുന്നു; കണ്ണൂരിൽ പത്ത് വയസുകാരന് ഗുരുതര പരിക്ക്
ഒരിടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും തെരുവ് നായ ആക്രമണം തുടർക്കഥയാകുന്നു. കണ്ണൂരും കോഴിക്കോട്ടും പത്തനംതിട്ടയിലുമായി സ്കൂൾ വിദ്യാര്‍ത്ഥികളടക്കം നിരവധിപ്പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റു. കണ്ണൂരിൽ ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. ചമ്പാട് അര്‍ഷാദ് മന്‍സിലില്‍ മുഹമദ് റഹാന്‍ റഹീസിനാണ് നായയുടെ കടിയേറ്റത്.ഗുരുതരമായ പരിക്കേറ്റ മുഹമദ് റഹാനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചമ്പാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപമെത്തിയപ്പോള്‍ കുട്ടിക്ക് നേരെ നായ ചാടി വീഴുകയായിരുന്നു.വലത് കൈയിലും കാലിലും […]