കാഥികന്‍ ആദം കൊടുവള്ളിയെ ആദരിച്ചു
കച്ചേരിമുക്ക്; കഥാപ്രസംഗ രംഗത്ത് നാല് പതിറ്റാണ്ടിലധികമായി നിറസാന്നിധ്യമായ പ്രശസ്ത കാഥികന്‍ ആദം കൊടുവള്ളിയെ കെ.എന്‍.എം കൊടുവള്ളി വെസ്റ്റ് മണ്ഡലം സമിതി ആദരിച്ചു. ജന്‍മനാടായ കച്ചേരിമുക്കില്‍ നടന്ന ചടങ്ങില്‍പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് ഹസന്‍ നെടിയനാട് ആദം കൊടുവള്ളിയെ പൊന്നാട അണിയിച്ചു. എം.കെ. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം നസീമ ജമാലുദ്ദീന്‍, പി.ടി.അബ്ദുല്‍ മജീദ് സുല്ലമി, എന്‍.പി.അബ്ദുല്‍ റഷീദ്, റജീഷ് നരിക്കുനി, അസയിന്‍ സ്വലാഹി, പി.ഇബ്രാഹീം കുട്ടി, ഫസല്‍ കച്ചേരിക്ക്, പി.പി.ഫൈസല്‍ പ്രസംഗിച്ചു.
