National News

സമരം പിൻവലിച്ച് ദില്ലി റസിഡന്റ് ഡോക്ടർമാർ

  • 31st December 2021
  • 0 Comments

ദില്ലിയിൽ നവംബർ 27 മുതൽ റസിഡന്റ് ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. സുപ്രീം കോടതി കേസിലെ സർക്കാർ നിലപാട് നോക്കി ഭാവി തീരുമാനം എടുക്കുമെന്ന് ഡോക്ടർമാരുടെ സംഘടനയായ ഫോർഡ അറിയിച്ചു. അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണം ചോദ്യം ചെയ്ത ഹർജികൾ ജനുവരി ആറിനാണ് സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നത്. സമരത്തിനിടെ സപ്രീം കോടതി മാർച്ചിനിടെ സംഘർഷമുണ്ടായി. പിന്നാലെ സമരം ശക്തമായി ഇന്നലെ ദില്ലി പൊലീസ് […]

Kerala News

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം; ആലപ്പുഴയിലും എറണാകുളത്തും മെഗാ വാക്സിനേഷൻ ക്യാമ്പ് നിർത്തിവച്ചു

  • 16th April 2021
  • 0 Comments

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമാകുന്നു. ആലപ്പുഴയിലും എറണാകുളത്തും മെഗാ വാക്സിനേഷൻ ക്യാമ്പ് നിർത്തിവച്ചു. ആലപ്പുഴയിൽ വാക്സിനേഷൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് നിർത്തിവച്ചിരിക്കുകയാണ്. തണ്ണീർമുക്കം, മുഹമ്മ പിഎച്ച്സി യ്ക്ക് കീഴിലുള്ള ക്യാമ്പുകളാണ് നിർത്തിവച്ചിരിക്കുന്നത്. ഇനി പരമാവധി 250 കുത്തിവെപ്പുകൾക്കുമാത്രമാണ് നിലവിൽ വാക്സിനേഷനുകൾ അവശേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വാക്സിൻ ഇല്ലെന്ന ഔദ്യോഗിക സ്ഥിരീകരണം ഡിഎംഒയും നൽകിയിട്ടുണ്ട്. മാരാരിക്കുളം മേഖലയിലെ ക്യാമ്പുകളിലും വാക്സിനേഷൻ നിർത്തേണ്ട സാഹചര്യമാണ് . ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങളിൽ വാക്സിനേഷൻ സ്വീകരിക്കാനായി നിരവധി ആളുകൾ […]

Kerala News

തൃശ്ശൂരിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ താത്ക്കാലികമായി നിർത്തുന്നു

  • 15th April 2021
  • 0 Comments

തിരുവനന്തപുരം ഉൾപ്പെടെ അഞ്ച് ജില്ലകൾക്ക് പിന്നാലെ തൃശൂരിലും മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. ജവഹർ ബാലഭവൻ, തൃശൂർ ടൗൺ ഹാൾ എന്നിവിടങ്ങളിലായി നടന്നുവന്നിരുന്ന കൊവിഡ് മെഗാ വാക്‌സിനേഷൻ ക്യാമ്പുകളാണ് നിർത്തുന്നത്. നാളെ മുതൽ വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ വാർത്താകുറിപ്പിൽ അറിയിച്ചു. കൊവിഡ് വാക്‌സിന്റെ ലഭ്യത കുറവ് മൂലമാണ് ആരോഗ്യവകുപ്പിന്റെ നടപടി. വാക്‌സിൻ ലഭ്യമാകുന്നതനുസരിച്ച് വാക്‌സിനേഷൻ പുനഃരാരംഭിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ വ്യക്തമാക്കി.

error: Protected Content !!