മാരുതി സുസുകിയുടെ ഓഹരി വിലയില്‍ മുന്നേറ്റം
ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ ഓഹരി വിലയില്‍ മുന്നേറ്റം. തിങ്കളാഴ്ചയിലെ വ്യാപാരത്തിനിടെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ ഓഹരി വിലയെത്തി. എന്‍എസ്ഇയില്‍ ഓഹരിയൊന്നിന് 10,720 രൂപയിലാണ് വ്യാപാരം നടന്നത്. ഈ വര്‍ഷം തുടക്കം മുതലുള്ള കണക്കെടുത്താല്‍ 25 ശതമാനത്തിലേറെ റിട്ടേണാണ് നിക്ഷേപകന് ഈ ഓഹരി നല്‍കിയത്. ഉയര്‍ന്ന നിലവാരത്തിലെത്തിയിട്ടും വന്‍തോതില്‍ വാങ്ങല്‍ താല്‍പര്യം വിപണിയില്‍ പ്രകടമാണ്. തിങ്കളാഴ്ച10,530 രൂപ നിലവാരത്തിൽ ആരംഭിച്ച വ്യാപാരം വൈകാതെ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 10,720 രൂപയിലെത്തി.നടപ്പ് സാമ്പത്തിക വര്‍ഷത്തെ […]
