മടല്‍കൊണ്ട് മുഖത്തടിച്ചു; തൃശൂരില്‍ നാല് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം, ഗുരുതരപരിക്ക്
കുന്നംകുളം തുവനുരില്‍ നാല് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം. മടലുകൊണ്ട് കുട്ടിയുടെ മുഖത്തും ദേഹത്തും അടിക്കുകയായിരുന്നു. ശരീരമാസകലം പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. രണ്ടാനച്ഛനായ പ്രസാദ് എന്നയാളാണ് മര്‍ദിച്ചതെന്നാണ് കുട്ടിയുടെ അമ്മ നല്‍കിയ മൊഴി. കുട്ടി രാത്രി കരയുന്നുവെന്നും ഇത് കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്നും പറഞ്ഞാണ് പ്രസാദ് അടിച്ചതെന്നാണ് അമ്മയുടെ മൊഴി. കുട്ടിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് എടുക്കാന്‍ സിഡബ്യൂസി പൊലീസിന് നിര്‍ദേശം നല്‍കി.

