മദ്യലഹരിയില്‍ യുവാവിന്‍റെ സ്വകാര്യഭാഗത്ത് സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി,അസഹ്യമായ വയറുവേദന,പുറത്തെടുത്തത് 10 ദിവസത്തിന് ശേഷം
മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ യുവാവിന്റെ സ്വകാര്യ ഭാഗത്തുകൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി.ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കൃഷ്ണ റൗട്ട് എന്ന യുവാവിനെ ഒപ്പം മദ്യപിച്ച ശേഷം സുഹൃത്തുക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കടുത്ത വേദനയുമായി സ്വന്തം നാടായ ഭുവനേശ്വരിലെത്തിയ യുവാവിനെ പത്തുദിവസത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ ശരീരത്തിനുള്ളില്‍നിന്ന് ഗ്ലാസ് പുറത്തെടുത്തു.യുവാവ് സുഖംപ്രാപിച്ച് വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.ഒഡീഷയിലെ ബെര്‍ഹാംപുര്‍ എം.കെ.സി.ജി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലാണ് ഗഞ്ചാം സ്വദേശി കൃഷ്ണ റൗട്ടി(45)ന്റെ ശരീരത്തിനുള്ളില്‍നിന്നും സ്റ്റീല്‍ ഗ്ലാസ് പുറത്തെടുത്തത്. ഒഡീഷയിലെ […]