Kerala News

സംസ്ഥാനത്ത് ഒരു കോവിഡ് മരണം

  • 6th September 2020
  • 0 Comments

കാസർഗോഡ്: സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കാസർഗോഡ് ഉപ്പള സ്വദേശി മൊയ്തീനാണ് (65) മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം. കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു മൊയ്തീനു പ്രമേഹവും വൃക്ക സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് പരിയാരം മെഡിക്കൽ കോളജിലേക്ക് രോഗിയായി മാറ്റുകയുമായിരുന്നു.

Kerala

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി ഇന്ന് മരണം അഞ്ചായി

സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണങ്ങൾ. കണ്ണൂർ,മലപ്പുറം, തിരുവനന്തപുരം,കാസർഗോഡ് എന്നീ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കണ്ണൂരിൽ കൂത്തുപറമ്പ് കൂവ്വപ്പാടി സ്വദേശി കെ.അനന്തൻ (64) ആണ് ഒടുവിലായി കോവിഡ് ബാധിച്ച് മരിചിരിക്കുന്നത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. തിരുവനന്തപുരത്ത് ഒന്ന്, മലപ്പുറത്ത് രണ്ട്, കാസർഗോഡ് ഒന്ന് എന്നിങ്ങനെയാണ് ഇന്ന് റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ കണക്ക്. മലപ്പുറത്ത് കോട്ടക്കൽ സ്വദേശിനി ഇയ്യാത്തുട്ടിയും (65), തിരൂരങ്ങാടി സ്വദേശി അബൂബക്കർ ഹാജിയുമാണ് (80) മരിച്ചത്. കള്ളിക്കാട്, തുണ്ടുനട […]

Kerala

യുഡിഎഫ് അവിശ്വാസത്തിന് പിന്തുണ നൽകി പി.സി.ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് അനുകൂല നിലപാടുമായി എംഎല്‍എ ആയ പി.സി.ജോര്‍ജ്. മുഖ്യമന്ത്രി മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ തന്നിഷ്ടത്തോടെ ഭരിക്കുകയാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. ഇക്കാരണം കൊണ്ടാണ് അവിശ്വാസത്തെ പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. പ്രകൃതികോപങ്ങള്‍ പോലും ഭരണാധികാരി ദുഷിച്ചതിനാലാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും പി.സി ജോര്‍ജ് പറഞ്ഞു. കുട്ടിസഖാക്കന്മാരാണ് ഭരിക്കാനിറങ്ങിയിരിക്കുന്നത്. ഇവരുടെ ഭരണം ഈ നാട് നശിപ്പിക്കും. മുഖ്യമന്ത്രി ഇതിനൊക്കെ എന്ത് മറുപടി നല്‍കുമെന്ന് അറിയട്ടെ. അതിന് ശേഷമേ […]

Kerala

സംസ്ഥാനത്ത് ഇന്ന് പേർക്ക് 1169 കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള […]

Kerala

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. വയനാട് പെര്യ സ്വദേശി റെജി (45) , ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി (70) എന്നിവരാണ് മരണപ്പെട്ടത്. ഓട്ടോഡ്രൈവറായിരുന്ന വയനാട് പെര്യ സ്വദേശി റെജിയ്ക്ക് കഴിഞ്ഞ 17 നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞമാസം 25 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ലോട്ടറി വിൽപന തൊഴിലാളിയായിരുന്ന മരിച്ച ആലുവ കീഴ്മാട് സ്വദേശി ചക്കാലപ്പറമ്പിൽ സി […]

Kerala

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം

  • 22nd July 2020
  • 0 Comments

തിരുവനന്തപുരം: നാട്ടിലേയ്ക്ക് പോയ അതിഥി തൊഴിലാളികളില്‍ പലരും കേരളത്തിലേയ്ക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ പലരും കോവിഡ് അണുബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്നും വരുന്നവരായതിനാല്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളും അവരുടെ തൊഴിലുടമകളും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുന്നതാണെന്നും […]

Kerala

സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കോവിഡ്

  • 10th July 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കോവിഡ്. ഏറ്റവുമധികം രോഗികൾ രേഖപ്പെടുത്തിയ ദിനമാണ് ഇന്ന്. 112 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം ബാധിച്ചവരില്‍ 123 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്, ഇതര സംസ്ഥാനത്ത് നിന്നും വന്നവരിൽ 51 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ ഇന്ന് 204 പേർക്ക് രോഗം ബാധിച്ചു. 35 ഐടിബിപി ജീവനക്കാര്‍, 1 സിഐഎസ്എഫ്, 1 ബിഎസ്എഫ് ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു തിരുവനന്തപുരം 129, ആലപ്പുഴ 50, […]

information News

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്

  • 27th June 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. നാളെയും പല ജില്ലകളിലും കനത്ത മഴയുടെ മുന്നറിയിപ്പുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അതികൃതർ നിര്‍ദേശം നല്‍കി.

Kerala News

കേരളത്തിൽ ഇന്ന് 82 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8,കോഴിക്കോട് 7, ആലപ്പുഴ 7, പാലക്കാട് 5, എറണാകുളം 5 ,കൊല്ലം 5 , തൃശൂർ 4 , കാസർകോട് 3, കണ്ണൂർ 2 , പത്തനംതിട്ട 2. 53 പേരും വിദേശത്ത് നിന്നും വന്നവർ. 19 പേർ സംസ്ഥാനത്തിനു വന്നവരാണ്. സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വന്നവരാണ് .24 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 5 ആരോഗ്യ […]

Kerala News

വയനാട്ടിൽ പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

വയനാട് : സംസ്ഥാനത്ത് ഇന്ന് ഏഴു കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഏറ്റവും ആശങ്ക പുലർത്തുന്നത് വയനാട്ടിൽ നിന്നും വരുന്ന വിവരങ്ങളാണ്. .വയനാട്ടിൽ ഇന്ന് പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിചിരിക്കുന്നത് . കുഞ്ഞിന് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ മകനാണ് ഈ കുഞ്ഞ്. കുഞ്ഞിന്റെ അമ്മയുടെ ടെസ്റ്റ് ഫലം നെഗറ്റീവാണ്. വയനാട് നെന്മേനി ഹോട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. ഇതോടെ കേരളത്തിൽ ഹോട് സ്പോട്ടുകളുടെ എണ്ണം മുപ്പത്തി നാലായി കാസര്‍ഗോഡ്‌ […]

error: Protected Content !!