വനിതാ കമ്മിഷന് നേരെ മുളക്പൊടി എറിഞ്ഞ് വൃദ്ധ
തൃശൂർ ടൗണ്‍ ഹാളില്‍ നടന്ന സിറ്റിങ്ങില്‍ പരാതിയുമായെത്തിയ എഴുപതുകാരി വനിതാ കമ്മിഷന് നേരെ മുളകുപൊടി എറിഞ്ഞു. ഭര്‍ത്താവ് മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്നാരോപിച്ച് ഇവർ വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ താന്‍ നല്‍കിയ പരാതിയില്‍ കമ്മിഷന്‍ സ്വീകരിച്ച നടപടി തൃപ്തിയായില്ല എന്ന് പറഞ്ഞായിരുന്നു വൃദ്ധയുടെ അക്രമം. വനിതാ കമ്മിഷന്‍ ഇന്ന് നടക്കുന്ന സിറ്റിംഗില്‍ ഇവരുടെ പരാതി പരിഗണിച്ചിരുന്നില്ല. എന്നാല്‍, സിറ്റിംഗ് നടക്കുന്നതിനിടെ ഹാളിലേക്കെത്തിയ വൃദ്ധ തന്‍റെ കൈയ്യില്‍ കരുതിയിരുന്ന മുളക് പൊടിയുടെ പായ്ക്കറ്റ് പൊട്ടിച്ച് സ്‌റ്റേജിലേക്ക് വിതറുകയായിരുന്ന. […]
