നീണ്ട ഇടവേളയ്ക്ക് ശേഷം കോടിയേരി വീണ്ടും പാര്‍ട്ടി സെക്രട്ടറി
നീണ്ട ഇടവേളയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റു. ഒരു വര്‍ഷത്തിന് ശേഷമാണ് കോടിയേരിയുടെ മടങ്ങി വരവ്. പാര്‍ട്ടി സംസ്ഥാന സെക്ടട്ടേറിയേറ്റിലാണ് തീരുമാനം ഉണ്ടായത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന വേളയില്‍ സംസ്ഥാന സമ്മേളനത്തിന് മുന്‍പ് തന്നെ കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തണം എന്ന നിലപാടാണ് മടക്കം വേഗത്തിലാക്കിയത്. എംഎം മണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായിരുന്നു ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഐഎം […]