മൈക്കിലെ തള്ള് അല്ലാതെ ഫയൽ തള്ളിയാൽ നല്ലത്;വയനാട് ചുരത്തിലെ ഗതാഗത കുരുക്കില്‍ സംസ്ഥാന സർക്കാരിനെതിരെ കെ മുരളീധരൻ
വയനാട് ചുരത്തിലെ ഗതാഗത കുരുക്കില്‍ സംസ്ഥാന സർക്കാരിനെ വിമര്‍ശിച്ച് കോൺഗ്രസ് എം പി കെ മുരളീധരൻ. സിൽവർ ലൈനിന് 64000 കോടി എന്ന് സർക്കാർ പറയുന്നു. 100 കോടിക്ക് ചുരം ബദൽ പാത ഒരുക്കുന്നതിന് എന്താണ് കുഴപ്പം. മെഡിക്കൽ കോളേജ് പൂർത്തീകരിച്ചെങ്കിൽ ചുരത്തിൽ ജീവനുകൾ പൊലിയുന്നത് ഒഴിവാക്കാമായിരുന്നു എന്നും മുരളീധരന്‍ പറഞ്ഞു. വനം വകുപ്പിന്റെ തടസവാദങ്ങൾ മൂലം ബദൽ പാതയ്ക്കായുള്ള തറക്കല്ല് മാത്രമായി. ബദൽ പതയ്‌ക്കായുള്ള കാര്യങ്ങൾ മുന്നോട്ട് പോകുന്നില്ല. ബദൽ റോഡിനുള്ള സംവിധാനങ്ങൾ സർക്കാരിനുണ്ട്. ബദൽ […]

