National News

കുപ്പിവെള്ളത്തിന് 13 രൂപ;വെള്ളത്തിനു വിലയിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല;കേന്ദ്രത്തിന്‍റെ നിലപാട് തേടി ഹൈക്കോടതി

  • 15th December 2021
  • 0 Comments

കുപ്പിവെള്ളത്തിന്റെ വില പതിമൂന്ന് രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ.കുപ്പിവെള്ള ഉല്‍പ്പാദകരുടെ സംഘടനയുടെ ഹര്‍ജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. വെള്ളത്തിനു വിലയിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.അവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ്, കുപ്പിവെള്ളത്തിനു വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. വെള്ളത്തിനു വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്ന ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് തേടി.തോന്നുന്ന വിലയ്ക്ക് കുപ്പിവെള്ളം വില്‍ക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. […]

Kerala News

കേരളത്തിൽ ഉപയോഗം കൂടി ;അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാനാവില്ലെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും കരുതല്‍ ശേഖരമായ 450 ടണ്ണില്‍ ഇനി അവശേഷിക്കുന്നത് 86 ടണ്‍ മാത്രമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ വിതരണത്തിന് തികയുന്നില്ലെന്ന് മെഡിക്കല്‍ ഓക്‌സിജൻ കമ്പനിയായ സതേണ്‍ ഗ്യാസ് ലിമിറ്റഡ് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതല്‍ വിതരണത്തിനായി അടിയന്തരമായി ലിക്വിഡ് ഓക്‌സിജന്‍ ലഭ്യമാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. ലിക്വിഡ് ഓക്‌സിജന്‍ ഇനിയും […]

സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെ മാത്രം സിബിഐ അന്വേഷണമെന്ന് സുപ്രീംകോടതി

  • 19th November 2020
  • 0 Comments

കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ മുന്‍ അനുമതിയില്ലാതെ അന്വേഷണം നടത്താനാകില്ലെന്ന് സുപ്രീം കോടതി. സ്വകാര്യ വ്യക്തികള്‍ക്കെതിരെ കേസെടുക്കാനും അന്വേഷണം നടത്താനും സിബിഐക്ക് തടസമില്ല. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങാതെ സര്‍ക്കാര്‍ ജീവനക്കാരോ സംവിധാനങ്ങളോ ഉള്‍പ്പെട്ട കേസുകളില്‍ അന്വേഷണം നടത്താനാവില്ല. ‘നിയമപ്രകാരം, അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ അനുമതി നിര്‍ബന്ധമാണ്, സംസ്ഥാനത്തിന്റെ സമ്മതമില്ലാതെ കേന്ദ്രത്തിന് സിബിഐയുടെ അധികാരപരിധി നീട്ടാന്‍ കഴിയില്ല. നിയമം ഭരണഘടനയുടെ ഫെഡറല്‍ ഘടനയുമായി ബന്ധപ്പെട്ട് കിടക്കുന്നു’ -സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം എം […]

Kerala

പാവപ്പെട്ട വിദ്യാർത്ഥികൾക്കും പഠന സൗകര്യം സർക്കാർ ഉറപ്പു വരുത്തണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓൺലൈൻ വഴി അധ്യായന വർഷം ആരംഭിച്ച സാഹചര്യത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനം ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ വിദ്യാർത്ഥികൾക്കും പഠനം ലഭ്യമാകുന്ന രീതിയിൽ സർക്കാർ സജീകരണങ്ങൾ ഒരുക്കണം. നിലവിൽ സർക്കാർ ഒരുക്കിയ പഠന തയ്യാറെടുപ്പ് മുന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ലഭ്യമാകുന്നുള്ളു എന്ന പരാതി നില നിൽക്കുന്നുണ്ട് ഇത് പരിഹരിച്ച് മുൻപോട്ട് പോകണമെന്ന് കുന്ദമംഗലം ന്യൂസ് ഡോട് കോമുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പറഞ്ഞു. നിലവിൽ വിക്ടേഴ്‌സ് […]

error: Protected Content !!