Kerala News

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണെന്ന് പിണറായി വിജയന്‍

  • 20th August 2022
  • 0 Comments

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യേകമായ രീതിയില്‍ സംസ്ഥാനത്ത് സാമ്പത്തിക സമ്മര്‍ദ്ദം കേന്ദ്രം ചെലുത്തുകയും ഗ്രാന്റ് വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കിഫ്ബി പോലുള്ള സ്ഥാപനങ്ങള്‍ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രം തടസ്സപ്പെടുത്തുന്നു. എന്നാല്‍ കേന്ദ്രീ സമാന രീതിയില്‍ കടമെടുക്കുന്നുണ്ട്. നമുക്കെല്ലാം ആകാം സംസ്ഥാനം ചെയ്യരുതെന്നാണ് കേന്ദ്രനിലപാട്. വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിനുണ്ടാകുന്നെന്ന് അദ്ദേഹം ചൂണ്ടികാട്ടി. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയാണ്. വലിയ രീതിയിലുള്ള അരക്ഷിതാവസ്ഥയിലേക്ക് രാജ്യത്തെ കേന്ദ്രം തള്ളി വിടുകയാണെന്നും പിണറായി […]

Kerala News

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ല;ചില ജില്ലകളിൽ വ്യാപനം രൂക്ഷമാണെന്നും കെ കെ ശൈലജ

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ. എന്നാൽ ഇപ്പോഴത്തെ സ്ഥിതി പ്രതീക്ഷിച്ചിതല്ലെന്ന് പറയാൻ കഴിയില്ലെന്നും ചില ജില്ലകളിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും അവർ പറഞ്ഞു.സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള മരണ നിരക്ക് കുറക്കാനാകുന്നത് കൃത്യമായ പരിചരണം കൊണ്ടാണ്. ഓക്സിജന്‍ ക്ഷാമം മൂലം കേരളത്തില്‍ മരണം സംഭവിക്കാതിരിക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണ്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഓക്സിജന്‍ മുഴുവനായി ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് സാധിക്കണം.കേന്ദ്ര ക്വോട്ട കൂടി കിട്ടിയാല്‍ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമാകും. കാസര്‍കോട്ടെ ഓക്സിജന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായിട്ടുണ്ട്. […]

Kerala

സംസ്ഥാനത്ത് ഇന്ന് 11,755 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ ഉറവിടം വ്യക്തമല്ല. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇക്കാര്യം പിണറായി വിജയൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7570 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗം ബാധിച്ചവരിൽ 116 ആരോഗ്യപ്രവർത്തകരാണ്.

Kerala News

കണ്ണൂരിൽ പതിമൂന്നു വയസുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു

കണ്ണൂര്‍: ആലക്കോട് പതിമൂന്നു വയസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ചെറുകരക്കുന്നേല്‍ ജോസനാണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. കുട്ടിക്ക് കടുത്ത ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോസന്‍.പനിക്ക് പിന്നാലെ ന്യുമോണിയ ബാധിച്ചത് ആരോഗ്യ നില കൂടുതല്‍ വഷളാക്കി. ഒക്ടോബര്‍ ആറിനാണ് പനിയെ തുടര്‍ന്ന് കുട്ടിയെ കോവിഡ് പരിശോധന നാടത്തുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമായതിന് പിന്നാലെ […]

Kerala News

സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പർക്കം വഴി 6910 പേർക്ക് കോവിഡ്. 25 പേർ മരണപ്പെട്ടു 640 പേരുടെ ഉറവിടം വ്യക്തമല്ല രോഗം ബാധിച്ചുരോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4981 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

News

സംസ്ഥാനത്ത് സ്വർണ്ണ വില കൂടി

  • 30th September 2020
  • 0 Comments

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വർധനവ്. പവന് 160 രൂപ കൂടി 37,360 രൂപയിലെത്തി. ഇതോടെ 4670 രൂപയാണ് ഗ്രാമിന്റെ വില. ഇന്നലെ പവന് 400 രൂപ കൂടി 37,200 രൂപയിലെത്തി. ആഗോള വിപണിയിലെ സ്വർണവിലയിലുണ്ടായ വർധനവാണ് ആഭ്യന്തര വിപണിയിലും വില കൂടാൻ കാരണമായത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,890.43 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Kerala

കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി

  • 25th September 2020
  • 0 Comments

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ പേര് മാറ്റി കോവിഡ് ടെസ്റ്റ് നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കെ.എസ്.യു നേതാവ് പേര് മാറ്റി ടെസ്റ്റ് നടത്തിയത് സങ്കടകരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. രോ​ഗവിവരം ഒരിക്കലും മറിച്ച് വെക്കരുതെന്നും എന്തിനാണ് എങ്ങനെ ചെയ്തതെന്നും ടെസ്റ്റ് റിസൾട്ട് പോസിറ്റീവായാൽ ഇത് മറിച്ച് വെക്കാനാണോ എന്നും ആരോ​ഗ്യമന്ത്രി ചോദിച്ചു. അങ്ങനെയെങ്കിൽ രോ​ഗ വ്യാപനം കൂട്ടാനും മരണത്തിനും ഇത് കാരണമാവുമെന്നും പറഞ്ഞു. […]

വ്യാജ പേരും, മേൽവിലാസവും ഉപയോഗിച്ച് കോവിഡ് പരിശോധന എന്ന പരാതിയിൽ പ്രതികരണവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്

  • 24th September 2020
  • 0 Comments

ഇന്നലെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വ്യാജ പേരും, മേൽവിലാസവും ഉപയോഗിച്ച് കൊവിഡ് പരിശോധന നടത്തിയെന്ന പോത്തൻകോട് പഞ്ചായത്തിന്റെ പരാതിനൽകിയ സംഭവത്തിൽ പ്രതികരണവുമായി കെ.എം അഭിജിത്ത്. കെ.എം അബിയെന്ന പേരിൽ മറ്റൊരു കെ.എസ്.യു നേതാവിന്റെ വീട്ടുവിലാസത്തിൽ എത്തി പരിശോധന നടത്തിയെന്നും കൊവിഡ് സ്ഥിരീകരിച്ചതോടെ കാണാനില്ലെന്നുമാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ തന്നെ കുറിച്ച് പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും പരിശോധനയ്ക്ക് എത്തിയത് സഹഭാരവാഹിയായ ബാഹുലിനൊപ്പമാണെന്നും അഭിജിത്ത് പോസ്റ്റിൽ വ്യക്തമാക്കി. കൊവഡ് പോസിറ്റീവായതിന് ശേഷം ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടിരുന്നുവെന്നും […]

Kerala

സംസ്ഥാനത്ത് ഇന്ന് 4531 പേര്‍ക്ക് കോവിഡ്

  • 17th September 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 4531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 3730 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍351 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 71 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് . ചികിത്സയിലായിരുന്ന 2737 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Kerala News

സംസ്ഥാനത്ത് ശ്കതമായ മഴ തുടരും നിരവധി ജില്ലകളിൽ യെല്ലോ അലേർട്ട്

  • 14th September 2020
  • 0 Comments

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ സെപ്റ്റംബർ 19, 20 തീയതികളിൽ രണ്ടാം ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.രണ്ടാം ന്യൂനമർദ്ദം രൂപപ്പെട്ടാൽ ഇപ്പോഴത്തെ പ്രവചന പ്രകാരം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് ഇത് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകാൻ […]

error: Protected Content !!