ഐ പി എല്ലിന് സെപ്തംബർ 19 നു തുടക്കം ഉദ്ഘാടന മത്സരത്തിൽ മുബൈ ഇന്ത്യൻസും ചെന്നൈ സൂപ്പര്‍കിംഗ്‌സും ഏറ്റുമുട്ടും
മുംബൈ: ഐ.പി.എല്‍ 2020 മത്സരത്തിന്റെ ഷെഡ്യൂള്‍ പുറത്തിറക്കി ഈ മാസം 19 മുതല്‍ നവംബര്‍ പത്ത് വരെ യു.എ.ഇ യിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് . അബുദാബിയിൽ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ നേരിടും. . വൈകീട്ട് 3.30നാണ് ഉദ്ഘാടന മത്സരം. എല്ലാ ദിവസത്തേയും പോരാട്ടങ്ങള്‍ വൈകീട്ട് 7.30നാണ്. 24 മത്സരങ്ങള്‍ ദുബൈയിലും 20 മത്സരങ്ങള്‍ അബുദാബിയിലും 12 മത്സരങ്ങള്‍ ഷാര്‍ജയിലുമായി അരങ്ങേറും.