2 ദിവസം പ്രായമുള്ള കുഞ്ഞിന് താക്കോൽദ്വാര ശസ്ത്രക്രിയ. അപൂർവ്വ നേട്ടവുമായി സ്റ്റാർകെയർ ഹോസ്പിറ്റൽ
കോഴിക്കോട്: ജനിച്ച് 2 ദിവസം പ്രായമായ കുഞ്ഞിന് അടിയന്തര താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് സ്റ്റാർകെയർ ഹോസ്പിറ്റൽ. ഗർഭകാലത്ത് തന്നെ തിരിച്ചറിഞ്ഞിരുന്ന “ഡയഫ്രമാറ്റിക് ഹെർണിയ” എന്ന അവസ്ഥയോടെ ജനിച്ച കുഞ്ഞിന് ജനനാനന്തരം ശ്വാസതടസ്സം അനുഭവപ്പെട്ട് NICU വിൽ പ്രവേശിപ്പിക്കുകയായിരുന്നു. നെഞ്ചിനെയും വയറിനെയും തമ്മിൽ വേർതിരിച്ചു നിർത്തുന്ന നേർത്ത പാളിയായ ഡയഫ്രത്തിൽ ഉണ്ടാകുന്ന ദ്വാരത്തിലൂടെ ആന്തരികാവയവങ്ങളായ ചെറുകുടലും കരളും ശ്വാസകോശ ഭാഗത്തേക്ക് കയറി വരുന്ന അവസ്ഥയാണ് ഡയഫ്രമാറ്റിക് ഹെർണിയ. സ്റ്റാർകെയറിലെ സീനിയർ കൺസൽട്ടന്റ് പീഡിയാട്രിക് സർജൻ ഡോ. രാമകൃഷ്ണന്റെ […]
