ഏകീകൃത കുർബാനയെ ചൊല്ലിയുള്ള സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറന്നു പ്രവർത്തിക്കാൻ തീരുമാനം
ഏകീകൃത കുർബാനയെ ചൊല്ലിയുള്ള സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറന്നു പ്രവർത്തിക്കാൻ തീരുമാനം.സീറോ മലബാർ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. തർക്കം തീരുന്നത് വരെ വിശുദ്ധ കുർബാന ഉണ്ടാകില്ലെന്നും എന്നാൽ വിവാഹം, ശവസംസ്കാരം തുടങ്ങിയ കൂദാശകൾ നടത്താമെന്നും ചർച്ചയിൽ തീരുമാനമായി. കോടതി വ്യവഹാരം തുടരുന്നതിനാൽ ബസിലിക്കാ അഡ്മിനിസ്ട്രേറ്റർ മറിച്ചൊരു തീരുമാനമുണ്ടാകും വരെ തൽസ്ഥാനത്ത് തുടരാനും ധാരണയായി. ബസിലിക്ക തുറന്ന് വിശുദ്ധ കുര്‍ബാന ഒഴികെ മറ്റു […]
