എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ സംഘർഷം;ബലിപീഠം തകർത്തു, വൈദികരെ തള്ളിമാറ്റി
എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചു. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പള്ളിക്കുള്ളിൽ പരസ്പപരം ഏറ്റുമുട്ടുകയായിരുന്നു .കഴിഞ്ഞ 16 മണിക്കൂറായി ഇരു വിഭാഗവും പള്ളിക്കുള്ളിൽ പ്രതിഷേധവുമായി നിൽക്കുകയാണ്. പിന്നാലെ ഇന്ന് തർക്കം സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു. സംഘർഷം അതിരുവിട്ടതോടെ പൊലീസ് പള്ളിയിൽ പ്രവേശിച്ച് സ്ഥിതിഗതികൾ നിയന്ത്രിക്കാനുള്ള ശ്രമം നടത്തുകയാണ്. ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടിയതോടെ വിശ്വാസികളെയും വൈദികരെയും പൊലീസ് പള്ളിക്കുള്ളിൽ നിന്നും പുറത്തേക്ക് മാറ്റി.വിശുദ്ധ കുർബാനയെ അവഹേളിക്കാൻ പൊലീസ് കൂട്ടുനിന്നെന്ന് ഒരുവിഭാഗം ആരോപിച്ചു. പള്ളി അടച്ചുപൂട്ടാനുള്ള ആസൂത്രിത […]