2002ലെ എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ അഴിമതിക്കേസ്; പ്രിന്ററും പരീക്ഷാഭവന്‍ സെക്രട്ടറിമാരും കുറ്റക്കാരെന്ന് സി ബി ഐ കോടതി
2002ലെ എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ അഴിമതിക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ കോടതി. ഒരു കോടി 33 ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. പ്രിന്റര്‍ അന്നമ്മ ചാക്കോ, പരീക്ഷ ഭവന്‍ മുന്‍ സെക്രട്ടറിമാരായ എസ് രവീന്ദ്രന്‍, വി സാനു എന്നിവരാണ് കേസിലെ പ്രതികള്‍. ചോദ്യപേപ്പര്‍ അച്ചടിയുടെ പേരില്‍ ഇല്ലാത്ത കമ്പനിക്ക് വേണ്ടി 1.33 കോടി രൂപയാണ് പരീക്ഷാഭവന്‍ നല്‍കിയത്. മുന്‍പ് കരാര്‍ ലഭിച്ച അച്ചടി ശാലകള്‍ തന്നെയാണ് ബിനാമി കമ്പനി തട്ടിക്കൂട്ടി ഉദ്യോഗസ്ഥരുടെ സഹായത്തോടെ സര്‍ക്കാരിനെ പറ്റിച്ച് […]
