Kerala News

കൊച്ചിയിൽ എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷകൾ സുഖമമായി നടക്കുന്നു,വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

  • 12th March 2023
  • 0 Comments

ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു. എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷകൾ മാറ്റിവയ്ക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട് ഉള്ളതിനാൽ നിലവിൽ യാതൊരു പ്രശ്‌നങ്ങളുമില്ലാതെയാണ് പരീക്ഷകൾ നടക്കുന്നത്. ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള പരീക്ഷകൾ ആരംഭിക്കാൻ പോകുന്നു. ഇപ്പോൾ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പരാതിയോ ബുദ്ധിമുട്ടോ ഒന്നും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

Kerala News

എസ്എസ്എൽസി പരീക്ഷ മാർച്ച് 9ന്

  • 4th March 2023
  • 0 Comments

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു.2023 മാര്‍ച്ച് 9 ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 29 ന് അവസാനിക്കും. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ മാര്‍ച്ച് 10 ന് ആരംഭിച്ച് മാര്‍ച്ച് 30 ന് അവസാനിക്കും. രാവിലെ 9.30 നാണ് പരീക്ഷ ആരംഭിക്കുക.4,19,362 റഗുലർ വിദ്യാർത്ഥികളും, 192 പ്രൈവറ്റ് വിദ്യാർത്ഥികളും, എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നുണ്ട്. ഇതിൽ 2,13,801 ആൺകുട്ടികളും 2,05,561 പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികൾ […]

Kerala News

എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വി. ശിവൻകുട്ടി എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31ന്

  • 27th March 2022
  • 0 Comments

*ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷ 30നുംഎസ്.എസ്.എൽ.സി പരീക്ഷ 31നും ആരംഭിക്കുംസംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കും. ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മെയ് 3 മുതൽ 10 വരെ നടക്കും. 4,27,407 വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതും. 4,26,999 പേർ റെഗുലറായും 408 പേർ പ്രൈവറ്റായും പരീക്ഷയെഴുതും. 2,18,902 […]

Kerala News

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 മുതല്‍

  • 27th December 2021
  • 0 Comments

സംസ്ഥാനത്തെ 2021-22 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 31 ന് ആരംഭിക്കും.ഏപ്രില്‍ 29 വരെയാണ് പരീക്ഷ നടക്കുക. പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് മുതല്‍ 19 വരെ നടക്കും.മാർച്ച് 21 മുതൽ 25 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കും. പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെയായിരിക്കും

Kerala News

കേരളത്തിലെ പത്താംക്ലാസ് പരീക്ഷകളിൽ മാറ്റമില്ല

  • 14th April 2021
  • 0 Comments

സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷകളിൽ മാറ്റമില്ല. പരീക്ഷകളെല്ലാം നിലവിൽ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. ഉച്ചയോടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കാനും പന്ത്രണ്ടാംക്ലാസ് പരീക്ഷകൾ മാറ്റാനും തീരുമാനിച്ചിരുന്നു. അതേസമയം, ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് എന്ത് വേണമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. കേരളത്തിൽ പത്താംക്ലാസ് പരീക്ഷകൾ നിശ്ചയിച്ച ഷെഡ്യൂളിൽത്തന്നെ തുടരാനാണ് വിദ്യാഭ്യാസവകുപ്പിന്‍റെ തീരുമാനമെന്നിരിക്കേ, പൊതുവിൽ വിദ്യാർത്ഥികൾക്കിടയിൽ ആശയക്കുഴപ്പം പ്രകടമാണ്. കേരളത്തിൽ സിബിഎസ്‍ഇയിൽ നിന്ന് പത്താംക്ലാസ്സിന് ശേഷം പതിനൊന്നാം […]

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ സമയം നീട്ടുന്നു

  • 25th December 2020
  • 0 Comments

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ സമയം 15 മിനുട്ട് വീതം നീട്ടുന്നു. പ്രത്യേക പരിഗണന നൽകുന്ന പാഠഭാഗത്ത് നിന്ന് 100 ശതമാനം മാർക്കിന്റെയും ചോദ്യങ്ങളുണ്ടാവും. പരീക്ഷയ്ക്ക് ശേഷം ഉന്നത പഠനത്തിനായി കരിയർഗൈഡൻസ് നടപ്പാക്കും. ഓൺലൈനായാകും സംപ്രേഷണം. അതേസമയം, പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ നടത്തുക. പരീക്ഷാ ആയാസം കുറയ്ക്കുന്നതിന്റെ ഭാഗമായി ഓപ്ഷണൽ രീതിയിലാവും ചോദ്യ പേപ്പർ തയാറാക്കുക. മാർച്ച് 17 മുതൽ നടക്കുന്ന പരീക്ഷകളിൽ രാവിലെ പ്ലസ്ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയും നടത്തും. പ്രാക്റ്റിക്കൽ പരീക്ഷയുടെ […]

Kerala News

പ്ലസ് ടൂ പരീക്ഷ രാവിലെയും പത്താംക്ലാസ് പരീക്ഷ ഉച്ചയ്ക്ക് ശേഷവും നടത്തും

  • 19th December 2020
  • 0 Comments

പത്താം ക്ലാസ്, പ്ലസ്ടു ബോര്‍ഡ് പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു. മാര്‍ച്ച് 17 മുതല്‍ രാവിലെ പ്ളസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയും നടക്കും. നിലവില സാഹചര്യം പരിഗണിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ നല്‍കി അവയില്‍ നിന്നു തെരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നല്‍കുന്ന കാര്യം പരിശോധിക്കും. പരീക്ഷകള്‍ വിദ്യാര്‍ത്ഥി സൗഹൃദമായിരിക്കണമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) യോഗം നിര്‍ദേശിച്ചു. ക്ലാസ് പരീക്ഷകള്‍ക്ക് പ്രാധാന്യം നല്‍കും. മാതൃകാപരീക്ഷ നടത്തിയശേഷമാകും വാര്‍ഷിക പരീക്ഷ നടത്തുക. സ്‌കൂളുകളിലേക്ക് കുട്ടികള്‍ എത്തുന്നതിന് […]

News

പൂര്‍ണസുരക്ഷയില്‍ കുന്ദമംഗലത്ത് എസ്എസ്എല്‍സി പരീക്ഷക്ക് തുടക്കം

മാറ്റിവെച്ചിരുന്ന എസ്എസ്എല്‍സി പരീക്ഷക്ക് പൂര്‍ണസുരക്ഷയില്‍ കുന്ദമംഗലം ഹൈസ്‌കൂളില്‍ തുടക്കമായി. 717 കുട്ടികളാണ് കുന്ദമംഗലത്ത് പരീക്ഷ എഴുതുന്നത്. സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ സുരക്ഷ ക്രമീകരണങ്ങളും പൂര്‍ത്തിയായ ശേഷമാണ് പരീക്ഷ നടക്കുന്നത്. പുറത്ത് നിന്നുള്ള മൂന്ന് കുട്ടികളും കുന്ദമംഗലത്ത് പരീക്ഷ എഴുതുന്നുണ്ട്. ഇന്ന് മാത്‌സ് പരീക്ഷയാണ് നടക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഫിസിക്‌സ് കെമിസ്ട്രി പരീക്ഷകളും നടക്കും. നാല്‍പ്പതോളം ടീച്ചര്‍മാര്‍ക്കാണ് പരീക്ഷ ചുമതല. 1. 30 ന് പരീക്ഷ തുടങ്ങും. 38 മുറികളിലാണ് പരീക്ഷ നടക്കുന്നത്. അദ്ധ്യാപക സംഘടനകളും പിടിഎ യും […]

error: Protected Content !!