International News

രാജിവെക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം;ശ്രീലങ്കയില്‍ പ്രക്ഷോഭകാരികള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയും

ശ്രീലങ്കന്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ അണിനിരന്ന് മുന്‍ ക്രിക്കറ്റ് താരം സനത് ജയൂസൂര്യ. പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്ന ജയസൂര്യ അതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചു.ലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രജപക്‌സെയുടെ വസതി കയ്യടക്കിയപ്പോള്‍ അദ്ദേഹം തെരുവിലുണ്ടായിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമാണെന്നും ജനത്തിനൊപ്പം നില്ക്കുന്നുവെന്നും ജയസൂര്യ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.താന്‍ എന്നും രാജ്യത്തെ ജനങ്ങള്‍ക്കൊമാണ് നിലകൊണ്ടിട്ടുള്ളതെന്ന് ജയസൂര്യ ട്വിറ്ററില്‍ കുറിച്ചു. രാജ്യം ഇതുപോലെ ഒറ്റക്കെട്ടായി നിന്ന ഒരു കാലം ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ജനങ്ങള്‍ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ, പരാജയപ്പെട്ട നേതാവിനെ പുറത്താക്കുക. അതില്‍ […]

error: Protected Content !!