ശ്രീലങ്കൻ പ്രസിഡന്റിന്റെ വസതിയിൽ ‘വൻ നോട്ടുശേഖരം;പ്രക്ഷോഭകര്‍ ഇപ്പോഴും പ്രസിഡന്‍റിന്‍റെ വസതിയില്‍
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെ ഔദ്യോഗികവസതിയില്‍നിന്ന് ദശലക്ഷക്കണക്കിന് ശ്രീലങ്കന്‍ രൂപ കണ്ടെടുത്തെന്ന അവകാശവാദവുമായി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍.പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയ സമരക്കാർ പിടിച്ചെടുത്ത പണം എണ്ണിനോക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലെത്തി. വൻ തുക പിടിച്ചെടുത്തെന്നും ഈ പണം സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും ശ്രീലങ്കൻ ദിനപത്രമായ ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ചയാണ് പ്രസിഡന്റ് രാജപക്‌സെ രാജിവെക്കണമെന്ന ആവശ്യവുമായി കൊളംബോയില്‍ സ്ഥിതിചെയ്യുന്ന പ്രസിഡന്റിന്റെ ഔദ്യോഗികവസതി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ കയ്യേറിയത്. മാസങ്ങളായി രാജ്യംനേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ-ഇന്ധനക്ഷാമവുമാണ് ഇത്തരത്തിലൊരു പ്രതിഷേധത്തിലേക്ക് ജനങ്ങളെ […]
