International News

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ തുടരുന്നു, മാലിയില്‍ നിന്നും സിംഗപ്പൂരിലേക്ക് കടക്കാനൊരുങ്ങി ഗോതാബയ രാജപക്സെ

  • 14th July 2022
  • 0 Comments

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ മാലിയില്‍ നിന്നും വ്യാഴാഴ്ച സിങ്കപ്പൂരിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജപക്‌സെ മാലിദ്വീപ് തലസ്ഥാനമായ മാലെയിലാണ് ഇപ്പോഴുള്ളത്. സിംഗപ്പൂരിലേക്ക് പോകാന്‍ ഒരു സ്വകാര്യ ജെറ്റ് ഏര്‍പ്പാടാക്കാന്‍ മാലിദ്വീപ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സിംഗപ്പൂരില്‍ എത്തിയശേഷം സ്പീക്കര്‍ക്ക് രാജി അയച്ചുകൊടുക്കുമെന്നാണ് സൂചന. രാജപക്‌സെയ്ക്ക് അഭയം നല്‍കിയതിനെതിരെ മാലിദ്വീപ് പ്രതിപക്ഷ കക്ഷികള്‍ സമരവുമായി രംഗത്തിറങ്ങിയിരുന്നു. ഇതോടെയാണ് സിംഗപ്പൂരിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നാണ് സൂചന. ഇന്നലെ പുലര്‍ച്ചെ സൈനിക വിമാനത്തിലാണ് രാജപക്‌സെ മാലിദ്വീപിലെത്തിയത്. ഭാര്യ ലോമയും രണ്ട് അംഗരക്ഷകരും […]

error: Protected Content !!