Kerala News

ശ്രീലങ്കക്കാരായ 11 പേർ കൊല്ലത്ത് പിടിയിൽ,ബോട്ട് മാർഗം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമം

  • 5th September 2022
  • 0 Comments

കൊല്ലത്ത് ശ്രീലങ്കക്കാരായ 11 പേർ കൊല്ലം നഗരത്തിലെ ലോഡ്ജിൽനിന്ന് പിടിയിലായി.കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. കൊല്ലം പൊലീസും തമിഴ്നാട് ക്യൂ ബ്രാഞ്ചും ഇവരെ ചോദ്യം ചെയ്യുകയാണ്. ഓസ്‌ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറാനായിരുന്നു ഇവരുടെ ലക്ഷ്യം.ഓഗസ്റ്റ് മാസം 19-ന് ശ്രീലങ്കയിൽ നിന്നും രണ്ട് പേര്‍ ചെന്നൈയിൽ ടൂറിസ്റ്റ് വിസയിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് ഇവരെ കാണാതായി. ഇവരെ തേടി തമിഴ്നാട് ക്യൂബ്രാഞ്ച് തമിഴ്നാട്ടിലും അയൽസംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചു. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഇതു സംബന്ധിച്ച […]

Entertainment News

‘സര്‍, നിങ്ങളൊരു യഥാര്‍ഥ സൂപ്പര്‍സ്റ്റാറാണ്’; മമ്മൂട്ടിയെ നേരിട്ടെത്തി സ്വീകരിച്ച് സനത് ജയസൂര്യ

  • 17th August 2022
  • 0 Comments

ശ്രീലങ്കയില്‍ മമ്മൂട്ടിയുടെ ആതിഥേയനായി ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരവും ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യ. പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് മമ്മൂട്ടി ശ്രീലങ്കയില്‍ എത്തിയത്. ജയസൂര്യയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിക്കുകയും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ”മലയാളത്തിലെ മുതിര്‍ന്ന നടന്‍ മമ്മൂട്ടിയെ പരിചയപ്പെടാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു. സര്‍, നിങ്ങള്‍ യഥാര്‍ഥ സൂപ്പര്‍സ്റ്റാറാണ്. ശ്രീലങ്കയിലേക്ക് വന്നതിന് നന്ദി. എല്ലാ ഇന്ത്യന്‍ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദര്‍ശിക്കാനായി ഞാന്‍ ക്ഷണിക്കുന്നു” എന്നാണ് ജയസൂര്യ […]

National News

ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ്-5 ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടു;ആശങ്ക

  • 16th August 2022
  • 0 Comments

ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ്-5 ശ്രീലങ്കന്‍ തുറമുഖത്തെത്തി.തുറമുഖത്ത് കപ്പൽ നങ്കൂരമിടുന്നതിനെ ഇന്ത്യയും സഖ്യകക്ഷികളും എതിർത്തതോടെ യുവാൻ വാങ് 5 ചാരക്കപ്പൽ ശ്രീലങ്കയ്ക്ക് തലവേദനയായി മാറിയിരിക്കുകയാണ്.ഇന്ധനം നിറയ്ക്കാനെന്ന പേരിൽ കഴിഞ്ഞ ബുധനാഴ്ച യുവാൻ വാങ്–5 കപ്പൽ ലങ്കയിലെ ഹംബൻതോട്ട തുറമുഖത്ത് അടുപ്പിക്കാൻ ചൈന ആദ്യം പദ്ധതിയിട്ടിരുന്നു. എന്നാല്‍ ചാരക്കപ്പൽ അടുക്കാൻ അനുമതി നൽകരുതെന്ന് ലങ്കയ്ക്ക് ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നല്‍കി. ചാരക്കപ്പല്‍ ഹംബന്‍തോട്ട തുറമുഖത്ത് പ്രവേശിക്കുന്നതിനെ ആദ്യം എതിര്‍ത്ത ശ്രീലങ്ക പിന്നീട് ചൈനയുടെ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു.ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും […]

National News

ശ്രീലങ്കന്‍ വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍, സാഹചര്യം ചര്‍ച്ച ചെയ്യും

  • 17th July 2022
  • 0 Comments

ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. ചൊവ്വാഴ്ചയാണ് യോഗം ചേരുക. വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ധനമന്ത്രി നിര്‍മല സീതാരാമനും യോഗത്തില്‍ പങ്കെടുക്കും. തമിഴ്നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളായ എഐഡിഎംകെ, ഡിഎംകെ എന്നിവയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ ഇന്ത്യ ഇടപെടണമെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. അതേസമയം ശ്രീലങ്കയില്‍ സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുകയാണ്. […]

National News

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു;സംഘര്‍ഷമേഖലകളില്‍ കര്‍ഫ്യു,പാര്‍ലമെന്‍റും പ്രധാനമന്ത്രിയുടെ ഓഫീസും വളഞ്ഞ് പ്രക്ഷോഭകർ

  • 13th July 2022
  • 0 Comments

ആഭ്യന്തര പ്രക്ഷോഭം തുടരുന്ന ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കർഫ്യു ഏര്‍പ്പെടുത്തിയതായും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും രാജി വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകാരികള്‍ പാര്‍ലമെന്‍റും പ്രധാനമന്ത്രിയുടെ ഓഫീസും വളഞ്ഞിരിക്കുകയാണ്. പ്രതിഷേധവുമായി വന്‍ജനക്കൂട്ടമാണ് വിക്രമസിംഗെയുടെ വീടിനു മുന്നില്‍ പ്രതിഷേധവുമായി എത്തിച്ചേര്‍ന്നത്. പോലീസ് പ്രതിഷേധക്കാര്‍ക്കുനേരെ ലാത്തിവീശി. പ്രധാനമന്ത്രിയുടെ വസതിയുടെ മതിലില്‍ കയറാന്‍ ശ്രമിച്ചവര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു.അതേസമയം ശ്രീലങ്കയിലെ പ്രക്ഷോഭത്തിനിടെ പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജ്യം വിട്ടു. രജപക്‌സെ നിലവില്‍ മാലിദ്വീപില്‍ […]

International News

ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊതബയ രജപക്സെ ലങ്ക വിട്ടു; സൈനിക വിമാനത്തില്‍ മാലിദ്വീപിലേക്ക് കടന്നതായി റിപ്പോര്‍ട്ട്

  • 13th July 2022
  • 0 Comments

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സ മാലിദ്വീപിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍. സൈനിക വിമാനത്തില്‍ ഭാര്യയ്ക്കും അംഗരക്ഷകര്‍ക്കുമൊപ്പമാണ് രജപക്സെ രാജ്യം വിട്ടത്. മാലിദ്വീപിലേക്കാണ് പ്രസിഡന്റ് രക്ഷപെട്ടതെന്നാണ് വിവരം. പ്രസിഡന്റിന്റെ വിമാനം ഇറക്കാന്‍ വലിയ രാഷ്ട്രീയ സമ്മര്‍ദമാണ് മാലിക്കുമേല്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇന്ന് രാജിവെക്കുമെന്നായിരുന്നു രജപക്സെ നേരത്തെ അറിയിച്ചിരുന്നത്. പ്രസിഡന്റ് എന്ന നിലയില്‍ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് പ്രതിരോധമുണ്ടെങ്കിലും രാജിവെച്ചു കഴിഞ്ഞാല്‍ അറസ്റ്റ് ചെയ്തേക്കുമെന്ന നിഗമനത്തെത്തുടര്‍ന്നാണ് രാജി വെക്കുന്നതിന് മുമ്പ് രാജ്യം വിട്ടത്. കഴിഞ്ഞ ദിവസം ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ഗോതബയയെ […]

National News

പ്രതിസന്ധി മറികടക്കും;ശ്രീലങ്കയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

  • 10th July 2022
  • 0 Comments

ശ്രീലങ്കൻ ജനതയയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.കേന്ദ്ര സർക്കാർ സഹായം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.പ്രതിസന്ധി ശ്രീലങ്ക മറികടക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. ശ്രീലങ്കയിലെ രാഷ്ട്രീയ അന്തരീക്ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആശങ്കയോടെ പിന്തുടരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി, വില വര്‍ധന, ഭക്ഷ്യക്ഷാമം, ഇന്ധനക്ഷാമം, മറ്റ് പ്രതിസന്ധികള്‍ എന്നിവ കാരണം അവിടത്തെ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകളും ദുരിതങ്ങളുമാണ് ഉണ്ടായിരിക്കുന്നത്.പ്രതിസന്ധിയുടെ ഈ നിമിഷത്തില്‍ ശ്രീലങ്കയോടും അവിടത്തെ ജനങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. രാജ്യത്തെ ജനങ്ങള്‍ക്ക് ഈ പ്രതിസന്ധി മറികടക്കാന്‍ […]

International News

ശ്രീലങ്കയിൽ ആളിക്കത്തി പ്രക്ഷോഭം; പ്രസിഡന്റിന്റെ വസതി കയ്യേറി പ്രതിഷേധക്കാർ,രാജ്യം വിട്ട് ഗോതബയ രാജപക്‌സെ

ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി. ലങ്കന്‍ പ്രസിഡന്‍റ് ഗോത്തബയ രജപക്സെയുടെ വസതി കയ്യേറി പ്രക്ഷോഭകര്‍. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് കൊട്ടാരം വിട്ടുപോയി. പ്രസിഡന്റ് രാജ്യം വിട്ടതായും ലങ്കന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയില്‍, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞത്. പോലീസ് ബാരിക്കേഡുകള്‍ ചാടിക്കടന്ന് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് വസതിക്കരികിലേക്ക് ഇരച്ചുകയറി. ഇതിന്റെ വീഡിയോകള്‍ പുറത്തെത്തിയിട്ടുണ്ട്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം […]

International News

റെനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ വൈകിട്ട് 6.30ന്

ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റെനില്‍ വിക്രമസിംഗെ ഇന്ന് അധികാരമേല്‍ക്കും. വൈകിട്ട് 6.30 ന് സത്യപ്രതിജ്ഞ നടക്കും. മുന്‍ പ്രധാനമന്ത്രിയും യുഎന്‍പി നേതാവുമാണ് വിക്രമസിംഗെ. പ്രസിഡന്റ് ഗോട്ടബയ രജപക്‌സെയുമായി നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് മുന്‍ പ്രധാനമന്ത്രിയായ റെനില്‍ വിക്രമസിംഗയെ പുതിയ പ്രധാനമന്ത്രിയായി നിയോഗിച്ചത്. അതേസമയം മുന്‍പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജ്യംവിടുന്നത് ശ്രീലങ്കന്‍ സുപ്രീംകോടതി തടഞ്ഞു. മഹിന്ദയുള്‍പ്പെടെ 13 പേര്‍ക്കാണ് കോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. കൊളംബോ ഫോര്‍ട്ട് കോടതിയുടേതാണ് ഉത്തരവ്. ഗോള്‍ഫേസിലെ അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. 1994 മുതല്‍ യുണൈറ്റഡ് […]

International National News

ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍

കടുത്ത ജനകീയ പ്രതിഷേധത്തില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചിട്ടും കലാപമണയാതെ ശ്രീലങ്ക. വിവിധ അക്രമങ്ങളിലായി എട്ടു പേര്‍ മരിക്കുകയും ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ലങ്കയില്‍ സൈന്യത്തിനും പൊലീസിനും അടിയന്തര അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടു. അതേസമയം, ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ തള്ളി. ശ്രീലങ്കയിലെ ജനാധിപത്യ സംവിധാനത്തിനും സുസ്ഥിരതയ്ക്കും സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിനും ഇന്ത്യ സമ്പൂര്‍ണ പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് സൈന്യത്തെ അയയ്ക്കില്ലെന്ന വിശദീകരണം. ഇന്ത്യ ശ്രീലങ്കയിലേക്ക് സൈന്യത്തെ […]

error: Protected Content !!