Kerala

തിങ്കളാഴ്ചത്തെ എൽ ഡി എഫ് ഹർത്താൽ പിൻവലിച്ചു

  • 1st April 2023
  • 0 Comments

ഇടുക്കി: ഏപ്രിൽ മൂന്നിന് ഇടുക്കിയിൽ എൽ ഡി എഫ് ആഹ്വാനം ചെയ്തിരുന്ന ഹർത്താൽ പിൻവലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഹർത്താൽ പിൻവലിച്ചത്. ഭൂപ്രശ്നം ഉടൻ പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ഹർത്താൽ പിൻവലിക്കുന്നതെന്ന് എൽ ഡി എഫ് നേതാക്കൾ അറിയിച്ചു. ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യു ഡി എഫ് ജനവഞ്ചനക്കുമെതിരെ ഏപ്രിൽ 3 ന് ജില്ലയിൽ 12 മണിക്കൂർ ഹർത്താൽ നടത്തുമെന്ന് എൽ ഡിഎഫ് നേതാക്കൾ അറിയിച്ചിരുന്നത്. നിയമസഭാസമ്മേളനത്തിൽ ബില്ലവതരിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഭൂനിയമഭേദഗതി […]

Kerala National

കേന്ദ്ര സർക്കാർ ജീവനകാർ സമരങ്ങളിലോ പ്രതിഷേധത്തിലോ പങ്കെടുക്കരുതെന്ന് ഉത്തരവ്

  • 22nd March 2023
  • 0 Comments

കേന്ദ്രസർക്കാർ ജീവനക്കാർ ഒരു തരത്തിലുമുള്ള സമരങ്ങളിലോ പ്രതിഷേധത്തിലോ പങ്കെടുക്കരുതെന്ന് ഔദ്യോഗിക ഉത്തരവ്. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ ദേശീയ സംയുക്ത ആക്‌ഷൻ കൗൺസിൽ നടത്തുന്ന പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിലാണ് പഴ്സനേൽ ആൻഡ് ട്രെയ്നിങ് വകുപ്പ് എല്ലാ കേന്ദ്രസർക്കാർ വകുപ്പുകൾക്കും ഇങ്ങനെ ഒരു നിർദേശം നൽകിയത് കൂട്ട കാഷ്വൽ അവധി എടുക്കൽ, മെല്ലെപ്പോക്ക്, കുത്തിയിരിപ്പ് തുടങ്ങിയ സമരരീതികളൊന്നും പാടില്ലെന്നു നിർദേശമുണ്ട്. ചട്ട പ്രകാരം സമരത്തിന്റെ പരിധിയിൽ വരുന്ന ഒരു പ്രതിഷേധവും അരുത്. സമരം ചെയ്യാൻ ജീവനക്കാർക്ക് അധികാരം നൽകുന്ന […]

Kerala News

നിയമസഭയിൽ‌ അസാധാരണ പ്രതിഷേധം, സംഘർഷത്തിനിടയിൽ കോൺഗ്രസ് എംഎൽഎ കുഴഞ്ഞുവീണു

  • 15th March 2023
  • 0 Comments

തിരുവനന്തപുരം: നിയമസഭയിൽ‌ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം സ്പീക്കറുടെ ഓഫീസിൽ. പ്രതിപക്ഷ എംഎൽഎമാർ ഉപരോധിച്ചതോടെ വാച്ച് ആൻഡ് വാർഡ് അംഗങ്ങളുമായി സംഘർഷമുണ്ടായി. ഇതിനിടെ സ്പീക്കർ എ.എൻ.ഷംസീർ ഓഫിസിനുള്ളിൽ പ്രവേശിച്ചു. എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചു. സംഘർഷത്തിനിടയിൽ കോൺഗ്രസ് എംഎൽഎ ടി.ജെ.സനീഷ് കുമാർ ജോസഫ് കുഴഞ്ഞുവീണു. വാച്ച് ആൻഡ് വാർഡ് അംഗത്തിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയ്യേറ്റം ചെയ്തുവെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

Kerala

യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പോലീസ്

  • 14th March 2023
  • 0 Comments

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ കൊച്ചി മേയർ എം.അനിൽ കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ ഓഫീസിലേക്ക് പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാലിന്യം എറിഞ്ഞു. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രഹ്മപുരത്ത് മനുഷ്യ നിര്‍മ്മിത തീപിടിത്തം, കൊച്ചിയില്‍ മാലിന്യ കൂമ്പാരം എന്നീ വിഷയങ്ങള്‍ ആരോപിച്ചാണ് കൊച്ചി കോര്‍പറേഷന്‍ ഓഫിസിലേക്ക് പ്രതിപക്ഷം […]

Local

വടകര വിനോദ കേന്ദ്രത്തിൽ എത്തിയ യുവാവിന്റെ തലയിൽ തേങ്ങ വീണു, ഒടുവിൽ പുലിവാൽ പിടിച്ച് അധികൃതർ

  • 13th March 2023
  • 0 Comments

വടകര: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സിൽ എത്തിയ യുവാവിന്റെ തലയിൽ തേങ്ങ വീണു പരുക്കേറ്റു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. അഴിത്തലയിലെ എം.വി.മുഹമ്മദ് ഫായിസിനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മുഹമ്മദ് ഫായിസ് തേങ്ങയുമായി സാൻഡ് ബാങ്ക്സ് ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഗേറ്റ് അടച്ചതിനെ തുടർന്നു സാൻഡ് ബാങ്ക്സിലേക്കുള്ള പ്രവേശനം 2 മണിക്കൂറിലേറെ തടസ്സപ്പെട്ടു. തീരദേശ പൊലീസ് എത്തി ഡിടിപിസി സെക്രട്ടറിയുമായി ബന്ധപ്പെടുകയും സാൻഡ് ബാങ്ക്സിന് അകത്തെ തെങ്ങിലെ തേങ്ങ […]

error: Protected Content !!