അയോധ്യയിലെ ശ്രീരാമ ക്ഷേത്രം ജനുവരിയിൽ ഭക്തർക്ക് തുറന്നു കൊടുക്കും
ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ഡിസംബറിനകം പ്രതിഷ്ഠ ഉൾപ്പെടെ പൂർത്തിയാക്കി 2024 ജനുവരിയിൽ ഭക്തർക്ക് ദർശനം അനുവദിക്കുമെന്ന് ക്ഷേത്ര നിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര. ക്ഷേത്രത്തിന്റെ മൂന്നു ഘട്ടങ്ങളിലായുള്ള നിർമാണ പ്രവർത്തനങ്ങൾ മുൻ നിശ്ചയിച്ചപ്രകാരം പുരോഗമിക്കുകയാണ്. 3 ഘട്ടങ്ങളായുള്ള ക്ഷേത്ര നിർമാണത്തിന്റെ ആദ്യഘട്ടം ഏറെക്കുറെ പൂർത്തിയായി. ഡിസംബറോടെ നിർമാണം പൂർത്തിയാക്കി പ്രതിഷ്ഠ നടത്തി ജനുവരിയിൽ ഭക്തർക്ക് ദർശനം അനുവദിക്കാനാണ് നീക്കം. എട്ടര ഏക്കറിലാണ് മുഖ്യ ക്ഷേത്രം. വാൽമീകി, ശബരി തുടങ്ങി 7 പേർക്ക് അനുബന്ധ […]
