Kerala News

ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്;ഫയലുകള്‍ രണ്ടു ദിവസത്തിനകം എൻഐഎക്ക് കൈമാറാൻ ഡിജിപി ഉത്തരവ്

  • 4th January 2023
  • 0 Comments

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൻ്റെ ഫയലുകൾ രണ്ട് ദിവസത്തിനകം എൻഐഎക്ക് കൈമാറാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി.കേസിന്റെ അന്വേഷണം നേരത്തെ എൻ.ഐ.എ ഏറ്റെടുത്തിരുന്നു. സാധാരണ ഒരു കൊലപാതക കേസ് എൻ.ഐ.എ ഏറ്റെടുക്കാറില്ല. തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തത്.ശ്രീനിവാസൻ കൊലക്കേസിൽ ഇതുവരെ 42 പേരാണ് അറസ്റ്റിലായത്. രണ്ട് തവണയായി 44 പേർക്കെതിരെ കുറ്റപത്രം പാലക്കാട് കോടതിയിൽ നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളിൽ ശ്രീനിവാസൻ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്രആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ […]

Kerala

ശ്രീനിവാസൻ കൊലക്കേസ്; അന്വേഷിച്ച ഡിവൈഎസ്പി ഓഫീസർക്ക് വധ ഭീഷണി, അന്വേഷണം സൈബർ പൊലീസിന് കൈമാറി

  • 10th November 2022
  • 0 Comments

പാലക്കാട് : പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് ഓഫീസർക്ക് നേരെയുണ്ടായ വധഭീഷണിയിൽ അന്വേഷണം സൈബർ പൊലീസിന് കൈമാറി. പാലക്കാട് നാർകോട്ടിക് ഡിവൈഎസ്പി അനിൽ കുമാറിനാണ് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചത്. വധഭീഷണിയുടെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചു. വിദേശത്ത് നിന്നാണ് ഡിവൈഎസ്പിക്ക് ഭീഷണി സന്ദേശം വന്നത്. കൊലക്കേസിൽ പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതോടെയാണ് ഇൻ്റർനെറ്റ് കോളിലൂടെ ഭീഷണി. കൊലപ്പെടുത്തുമെന്നും ശവപ്പെട്ടി തയ്യാറാക്കി വെച്ചോയെന്നുമായിരുന്നു ഭീഷണി. പരാതിയിൽ പാലക്കാട് സൗത്ത് പൊലീസെടുത്ത […]

Kerala News

ശ്രീനിവാസൻ കൊലപാതകം;വെട്ടിയ ആളും കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കിയ ആളുമടക്കം പിടിയിൽ

  • 26th April 2022
  • 0 Comments

ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി പിടിയിൽ.പിടിയിലായ ഒരാൾ ശ്രീനിവാസനെ വെട്ടിയ ആളെന്നാണ് ലഭിക്കുന്ന സൂചന. കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞദിവസം പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഇവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.കൊല്ലേണ്ടയാളുടെ പട്ടിക തയ്യാറാക്കിയ പറക്കുന്നം സ്വദേശി റിഷിലും അറസ്റ്റിലായി.മൂന്നു പേരുടെ പട്ടികയാണ് നൽകിയത്. ഈ പട്ടികയിൽ ഉള്ളയാളായിരുന്നു കൊല്ലപ്പെട്ട ശ്രീനിവാസൻ. പ്രതികള്‍ മറ്റു രണ്ടുപേരെ കൂടി ലക്ഷ്യമിട്ടിരുന്നതായി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറേയും വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ […]

Kerala News

പാലക്കാട് ശ്രീനിവാസൻ കൊലപാതകം: മൂന്ന് പേർ കൂടി കസ്റ്റഡിയിൽ, ഇതുവരെ പിടിയിലായത് പത്ത് പേർ

  • 23rd April 2022
  • 0 Comments

പാലക്കാട് ശ്രീനിവാസന്‍ കൊലപാതക കേസില്‍ മൂന്ന് പേർ കൂടി പിടിയിലായി. ശംഖുവരത്തോട് സ്വദേശികളാണ് പിടിയിലായത് എന്നാണ് വിവരം. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി. ഗൂഢാലോചനയിൽ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് പൊലീസിന്‍റെ കസ്റ്റഡിയിലായത്. ഇതിലൊരാൾ കൃത്യം നടക്കുമ്പോൾ മേലാ മുറിയിലെത്തിയിരുന്നു. ഇതോടെ ശ്രീനിവാസന്‍ വധക്കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി.അതേസമയം, കേസില്‍ ഇന്നലെ അറസ്റ്റിലായ ശംഖുവാര തോട് പള്ളി ഇമാം സദ്ദാം ഹുസൈൻ ഉൾപ്പടെയുള്ള 3 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളിൽ ഒരാളെ ഒളിപ്പിച്ചതിനാണ് ശംഖുവാരത്തോട് പള്ളി ഇമാം […]

Kerala News

ശ്രീനിവാസന്‍ വധക്കേസ്;രണ്ടുപേര്‍ കൂടി പിടിയില്‍,അക്രമി സംഘം സഞ്ചരിച്ച വാഹനങ്ങൾ കണ്ടെത്തിയെന്ന് സൂചന

  • 22nd April 2022
  • 0 Comments

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസൻ വധക്കേസിൽ രണ്ടുപേര്‍കൂടി പോലീസിന്റെ പിടിയിൽ.ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.ഇതിനിടെ അക്രമിസംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കണ്ടെത്തിയതായും സൂചനയുണ്ട്. ആയുധം കൊണ്ടുവന്നെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.ശ്രീനിവാസന്റെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കേസിൽ നേരത്തെ നാല് പേർ അറസ്റ്റിലായിരുന്നു. ഇവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.. പ്രതികളെ സഹായിച്ച മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, സഹദ്, പ്രതികളുടെ ഫോണുകള്‍ വീടുകളിലെത്തിച്ച റിസ്വാന്‍ എന്നിവരെ കസ്റ്റഡിയിൽ […]

Kerala News

ശ്രീനിവാസന്‍ വധക്കേസ്;നാലു പ്രതികളെ തിരിച്ചറിഞ്ഞു,കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ

  • 20th April 2022
  • 0 Comments

പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിൽ പ്രതികളിൽ നാല് പേരെ തിരിച്ചറിഞ്ഞു. ഇവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസിന്റെ നി​ഗമനം.അബ്ദുള്‍ റഹ്മാന്‍, ഫിറോസ്, ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികൾ ഉപയോ​ഗിച്ച ബൈക്കുകളിലൊന്ന് തമിഴ്നാട് രജിസ്ട്രേഷനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ബൈക്ക് വല്ലപ്പുഴ കടന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഫിറോസും ഉമ്മറുമാണ് തമിഴ്നാട് രജിസ്ട്രേഷൻ ബൈക്കിൽ സഞ്ചരിച്ചത്. ആക്ടീവ സ്കൂട്ടറിൽ ഉണ്ടായിരുന്നത് അബ്ദുൾ ഖാദർ ആണ്. […]

error: Protected Content !!