Entertainment News

ശ്രീനാഥ്‌ ഭാസിയുടെയും ഷെയിൻ നിഗമിന്റെയും വിലക്ക് നീക്കി

  • 29th August 2023
  • 0 Comments

നടന്മാരായ ഷൈൻ നിഗമിന്റെയും ശ്രീനാഥ്‌ ഭാസിയുടെയും സിനിമയിലെ വിലക്ക് നീക്കി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ക്ഷമാപണം നടത്തി ശ്രീനാഥ് ഭാസി കത്ത് നൽകുകയും ഷെയിൻ അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തിൽ വിട്ടുവീഴ്ച ചെയ്യുകയും ചെയ്തു. ശ്രീനാഥ് ഭാസി രണ്ട് ചിത്രങ്ങൾക്കായി വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകും ഷൂട്ടിംഗ് സെറ്റുകളില്‍ കൃത്യ സമയത്ത് എത്താമെന്നും കൈപ്പറ്റിയ തുക ഘട്ടം ഘട്ടമായി തിരികെ നല്‍കാമെന്നും ശ്രീനാഥ് ഭാസി നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് രേഖാമൂലം എഴുതി നല്‍കിയെന്നാണ് സൂചന. എഡിറ്റ് ചെയ്ത ഭാഗങ്ങളില്‍ പ്രാധാന്യം […]

Entertainment News

നടൻ ശ്രീനാഥ് ഭാസിക്കെതിരായ പ്രൊ‍ഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് പിൻവലിച്ചു

  • 27th November 2022
  • 0 Comments

നടൻ ശ്രീനാഥ് ഭാസിക്കെതിരായ പ്രൊ‍ഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് പിൻവലിച്ചു.രണ്ട് മാസം മുൻപാണ് ഓൺലൈൻ മാധ്യമപ്രവർത്തകയെ അഭിമുഖത്തിനിടെ അപമാനിച്ചതിന് നടനെ സംഘടന ജോലിയിൽ നിന്നും വിലക്കിയത്. അഭിമുഖത്തിനിടെ ഓൺലൈൻ അവതാരക അസഭ്യം പറഞ്ഞതിന്റെ പേരിലാണ് ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ താൽക്കാലികമായി വിലക്കിയത്. അഭിമുഖത്തിനിടെ യൂട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. നിർമാതാക്കളുടെ സംഘടനയ്ക്ക് അവതാരക പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടനെ താത്കാലികമായി സിനിമ […]

Kerala

ശ്രീനാഥ് ഭാസിയെ വിലക്കാൻ പാടില്ല, തൊഴിൽ നിഷേധം തെറ്റാണെന്ന് മമ്മൂട്ടി

  • 4th October 2022
  • 0 Comments

ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ നടൻ ശ്രീനാഥ് ഭാസിക്ക് വിലക്കേർപ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേതാണ് തീരുമാനത്തെ വിമർശിച്ച് നടൻ മമ്മൂട്ടി രംഗത്ത്. തൊഴിൽ നിഷേധിക്കുന്നത് തെറ്റാണ്. വിലക്കാൻ പാടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. റോഷാക്ക് സിനിമയുടെ പ്രൊമോഷൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ശ്രീനാഥ് ഭാസിയെ നിർമാതാക്കളുടെ സംഘടന വിലക്കിയിരുന്നു. അവതാരകയോട് മോശമായി സംസാരിച്ചതിനാണ് വിലക്ക് ഏർപ്പെടുത്തിയത്.

Kerala News

ശ്രീനാഥ് ഭാസിക്കെതിരായ കേസിന് ഹൈക്കോടതി സ്റ്റേ

  • 30th September 2022
  • 0 Comments

നടന്‍ ശ്രീനാഥ് ഭാസി അവതാരകയെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് നടപടി. പരാതിയുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് അവതാരകയും കോടതിയെ അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ക്കഴിഞ്ഞ 21 നാണ് കൊച്ചിയിലെ നക്ഷത്രഹോട്ടലിൽ അഭിമുഖത്തിനിടെ പരസ്യമായി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, പരസ്യമായി അസഭ്യം പറയൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമായിരുന്നു മരട് പൊലീസ് […]

Kerala News

അഭിമുഖത്തില്‍ അസ്വാഭാവികത;ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും,നഖവും തലമുടിയും രക്തവും പരിശോധനയ്ക്ക് അയച്ചു

  • 27th September 2022
  • 0 Comments

അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും.ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകൾ പോലീസ് പരിശോധനയ്ക്ക് അയച്ചു. അതേസമയം നടനോടും ചട്ടമ്പി എന്ന ചിത്രത്തിന്റെ നിർമാതാവിനോടും ഇന്ന് ഹാജരാകണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസം ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍), 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ […]

Entertainment News

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസി അറസ്റ്റിൽ

  • 26th September 2022
  • 0 Comments

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മരട് സ്റ്റേഷനിൽ ഹാജരായ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം ശ്രീനാഥ് ഭാസി എത്തിയത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.ആദ്യം ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ലെന്ന് നടൻ അറിയിച്ചിരുന്നു. പിന്നീട് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.കൊച്ചിയിൽ ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട […]

Kerala

‘മാപ്പ് പറഞ്ഞതുകൊണ്ട് അവസാനിക്കുന്നില്ല, വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു’; ശ്രീനാഥ് ഭാസിക്കെതിരെ നടപടി എടുക്കണമെന്ന് നിർമ്മാതാക്കൾ

  • 26th September 2022
  • 0 Comments

ശ്രീനാഥ് ഭാസിക്കെതിരെ നടപടി വേണെമെന്ന് നിർമ്മാതാക്കളുടെ സംഘടന. അവതരകയെ അപമാനിച്ച സംഭവത്തിലടക്കം മാപ്പ് പറഞ്ഞതുകൊണ്ട് അവസാനിക്കുന്നില്ലെന്ന് സംഘടന അറിയിച്ചു. പൊതുസ്ഥലത്ത് അപമാനിച്ചെന്ന പരാതി അവതാരക നിർമ്മാതാക്കളുടെ സംഘടനയായ കെഎഫ്പിഎയ്ക്കും നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടനയുടെ തീരുമാനം. നേരത്തെയും സിനിമയിൽ നിന്നും നടനെതിരെ പരാതി ഉണ്ടായിട്ടുണ്ട്. ഇത് നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർമ്മാതാക്കൾ നടപടി കടുപ്പിക്കാനൊരുങ്ങുന്നത്. അവതാരകയെ അപമാനിച്ച സംഭവത്തിൽ നിർമ്മാതാവിനെയും ശ്രീനാഥ് ഭാസിയെയും വിളിച്ചു വരുത്താനാണ് സംഘടനയുടെ തീരുമാനം.ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോ​ഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ശ്രീനാഥ് […]

Entertainment News

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; ശ്രീനാഥ് ഭാസിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

  • 26th September 2022
  • 0 Comments

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ്.ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും മാധ്യപ്രവര്‍ത്തക പരാതി നൽകിയത്.കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങൾ കേസിൽ നിർണായകമായേക്കും. എന്നാല്‍ താന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നുമാണ് ശ്രീനാഥ് […]

Kerala

‘ഞാൻ ആരെയും തെറി വിളിച്ചിട്ടില്ല, മോശമായി പെരുമാറിയപ്പോള്‍ ഞാൻ പ്രതികരിച്ചു’; ശ്രീനാഥ് ഭാസി

  • 24th September 2022
  • 0 Comments

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തിൽ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്പി സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് അവതാരകയോട് മോശമായി സംസാരിച്ചത്. അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന അവതാരകയുടെ പരാതിയില്‍ പൊലീസ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരുന്നു.

Kerala News

മാധ്യമപ്രവര്‍ത്തകയുടെ പരാതി;ശ്രീനാഥ് ഭാസിക്കെതിരെ കേസ്

  • 23rd September 2022
  • 0 Comments

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതിയിൽ കേസെടുത്ത് മരട് പൊലീസ്.കഴിഞ്ഞ ദിവസം ‘ചട്ടമ്പി’ എന്ന സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് സംഭവം. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി തന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തതെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതിയിൽ പറയുന്നത്. വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതെ വന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷ ഉപയോഗിക്കാൻ തുടങ്ങിയത്.ക്യാമറാമാനോടും സംഭവത്തിൽ ഇടപെട്ട സിനിമാ നിർമ്മാതാവിനോടും ശ്രീനാഥ് ഭാസി ഭീഷണിയുടെ സ്വരത്തിൽ പെരുമാറിയെന്ന് പരാതിയിൽ പറയുന്നു.

error: Protected Content !!