സാമ്പത്തികത്തട്ടിപ്പ്; സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ
സാമ്പത്തികത്തട്ടിപ്പ് കേസിൽ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ശ്രീവത്സം ഗ്രൂപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാടുളള വീട്ടിൽനിന്നും ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാർ മേനോനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. സിനിമ നിർമ്മിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെങ്കിലും പിന്നെ സിനിമ നിർമിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും പിന്നീട് ശ്രീകുമാർ മേനോനിൽ നിന്ന് ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. പല തവണ ബന്ധപ്പെട്ടിട്ടും കൃത്യമായി വിവരം നൽകാൻ ശ്രീകുമാർ മേനോൻ തയ്യാറാകാതെ വന്നതോടെയാണ് ശ്രീവത്സം ഗ്രൂപ്പ് പൊലീസിൽ പരാതി നൽകിയത്. […]

