ശോഭയാത്രകളില്ലാത്ത ശ്രീകൃഷ്ണ ജയന്തി
ഇന്ന് ഭഗവാൻ ശ്രീകൃഷ്ണന്റെ ജൻമദിനം.പീലിത്തിരുമുടിയും ഓടക്കുഴലുമായി സാധാരണ ഗതിയിൽ സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകൾ കോവിഡ് സാഹചര്യത്തിൽ ഇത്തവണ ഉണ്ടാവില്ല. പകരം ആചാരപരമായ ചടങ്ങുകൾ നടക്കും ഭാഗവാന്റെ അവതാരദിനമായ അഷ്ടമി രോഹിണിയാണ് ഇന്ന്. ചിങ്ങത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേര്‍ന്നദിവസം അര്‍ധരാത്രിയിലാണ് ശ്രീകൃഷ്ണഭഗവാന്‍ ഭൂമിയിൽ അവതരിച്ചത്. അഷ്ടമി രോഹിണിയായ ഇന്നേദിവസം വ്രതാനുഷ്ഠാനങ്ങളോടെ കഴിയുകയും ഭഗവാനെ ഭജിക്കുകയും ചെയ്താല്‍ ജീവിത വിജയം കൈവരുമെന്നാണ് വിശ്വാസം