ആള്‍ക്കൂട്ട ആക്രമണങ്ങളും, തെറിവിളികളും തുടര്‍ന്നുകൊള്ളുക,സത്യം എന്താണെന്ന് നിങ്ങളിൽ ഒരാൾക്ക് പോലും അറിയില്ല
തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡനക്കേസില്‍ പ്രതികരണവുമായി യു ട്യൂബര്‍ ശ്രീകാന്ത് വെട്ടിയാര്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീകാന്തിന്റെ പ്രതികരണം.പെണ്‍കുട്ടി എന്റെ പേരില്‍ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവര്‍ക്കും അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങള്‍ ആഘോഷവുമാക്കി.സത്യം എന്താണെന്ന് നിങ്ങളില്‍ ഒരാള്‍ക്ക് പോലും അറിയില്ല. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാല്‍ ആരാണ് വിശ്വാസത്തിലെടുക്കുക അതുകൊണ്ട് എനിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ് എന്ന് ശ്രീകാന്ത് ഫേസ്ബുക്കിൽ കുറിച്ചു ശ്രീകാന്ത് വെട്ടിയാറിന്റെ […]




