റെയിൽവേ പ്രോജക്ടിന് വേണ്ടിയാണ് ശ്രീധരൻ ഓഫീസ് തുറന്നത്; പരിഹാസവുമായി ശ്രീകണ്ഠന്‍ എം.പി
പാലക്കാട് എം.എല്‍.എ ഓഫീസ് തുറന്നെന്ന എന്‍.ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി. ശ്രീധരന്‍ ഓഫീസ് തുറക്കുന്നത് നല്ലതാണ്. കാരണം റെയില്‍വെയുടെ പുതിയ പല പ്രോജക്ടുകളും പാലക്കാട് വരുന്നുണ്ട്. അതിന് നേതൃത്വം കൊടുക്കാന്‍ വേണ്ടി ഓഫീസ് ആവശ്യമാണ്. നിയമസഭാ സാമാജികന്റെ ഓഫീസ് ഷാഫി പറമ്പില്‍ നിലനിര്‍ത്തുമെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ബി.ജെ.പിയില്‍ തുടരുമെന്നായിരുന്നു ഇ.ശ്രീധരന്‍റെ പ്രസ്താവന. എന്നാല്‍ സജീവ രാഷ്ട്രീയത്തിലുണ്ടാവില്ല. പാര്‍ട്ടിക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഗൈഡന്‍സ് നല്‍കും. പാലക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തു, […]
