പുഷ്പവതിയെ എനിക്ക് അറിയില്ല; മലയാളിക്ക് ലൈംഗിക ദാരിദ്ര്യമുണ്ട്;അടൂര്‍ സംസാരിക്കുമ്പോള്‍ പ്രതിഷേധിച്ചത് ആളാവാന്‍’; ശ്രീകുമാരന്‍ തമ്പി
സിനിമ കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി ശ്രീകുമാരന്‍ തമ്പി രംഗത്ത്. കെ.എസ്.എഫ്.ഡി.സി പണം കൊടുക്കുമ്പോള്‍ സുതാര്യത വേണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്ന് ശ്രീകുമാരന്‍ തമ്പി ചോദിച്ചു. സര്‍ക്കാര്‍ സഹായത്തിലെ സിനിമകളില്‍ ഒന്നരക്കോടി രൂപയുടെ മൂല്യം കാണാന്‍ കഴിഞ്ഞില്ല. നാല് സിനിമകള്‍ കണ്ടതാണെന്നും ഒന്നിലും ആ മൂല്യം തോന്നിയില്ലെന്ന് ശ്രീകുമാരന്‍ തമ്പി മാധ്യമങ്ങളോട് പറഞ്ഞു. പുഷ്പവതിയെ എനിക്ക് അറിയില്ല എന്നും എന്റെ അറിവില്ലായ്മ ആയിരിക്കാം എന്നും ശ്രീകുമാരന്‍ തമ്പി മാധ്യമങ്ങളോട് പ്രതികരിച്ചു. മലയാളിക്ക് ലൈംഗിക ദാരിദ്ര്യം […]

