റേഷന്‍ കാര്‍ഡ് : 26 മുന്‍ഗണന കാര്‍ഡുകള്‍ പരിശോധനാ സ്‌ക്വാഡ് പിടിച്ചെടുത്തു
റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ കുന്ദമംഗലം പഞ്ചായത്തിലെ മുറിയനാല്‍, ചൂലാംവയല്‍, പതിമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ വീടുകള്‍ റെയ്ഡ് ചെയ്ത് അനര്‍ഹമായി കൈവശം വെച്ച 26 മുന്‍ഗണന, സബ്സിഡി വിഭാഗം റേഷന്‍ കാര്‍ഡുകള്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനാ സ്‌ക്വാഡ് പിടിച്ചെടുത്തു. ഇരുനില വീട്, വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍, സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കാര്‍ഡുകളാണ് പിടിച്ചെടുത്തത്. റെയ്ഡില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീജ.എന്‍.കെ,അസി. താലൂക്ക് സപ്ലൈ ഓഫീസറായ അനൂപ്. ടി. […]
