സ്പോര്‍ട്സ് ടീം രൂപീകരണത്തില്‍ ജാതി വിവേചനമെന്ന് ആരോപണത്തില്‍ വിശദീകരണുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍
കോര്‍പ്പറേഷന്‍ സ്പോര്‍ട്സ് ടീം രൂപീകരണത്തില്‍ ജാതി വിവേചനമെന്ന് ആരോപണത്തില്‍ വിശദീകരണുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍. നേരത്തെയുള്ള ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും തെറ്റായി വ്യാഖ്യാനിച്ചത് ഖേദകരമാണെന്നും മേയര്‍ വിശദീകരിച്ചു. തിരുവനന്തപുരം നഗരസഭ ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വര്‍ഷങ്ങളായി കളരി (ജനറല്‍) കളരി (എസ് സി) എന്ന പ്രോജക്ട് ഹെഡില്‍ ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, അത്‌ലറ്റിക്സ് എന്നീയിനങ്ങളില്‍ കായിക പരിശീലനം നടപ്പിലാക്കി വരുന്നതെന്ന് മേയര്‍ ചൂണ്ടിക്കാട്ടി. നേരത്തെ ടീം തെരഞ്ഞെടുപ്പില്‍ ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും, […]
