അർജന്റീന ടീമിനെ സൗഹൃദ മത്സരത്തിന് ക്ഷണിച്ച് കേരളം
സാമ്പത്തിക ബാധ്യത ചൂണ്ടിക്കാണിച്ച് ലോക ചമ്പ്യാന്മാരായ അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നിരസിച്ചതിനെ തൊട്ട് പുറകെ അർജന്റീനയെ സൗഹൃദ മത്സരത്തിന് ക്ഷണിച്ച് കേരളം. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയച്ചതായി സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹിമാന്‍ ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. 2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളത്തെയടക്കം പരാമര്‍ശിച്ച് നന്ദിയറിയിച്ചിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ അര്‍ജന്റീന അംബാസഡറെ സന്ദര്‍ശിച്ച് ഫുട്‌ബോള്‍ […]
