പുതുപുത്തൻ റെയ്ബാൻ ‘ആടുതോമ’യ്ക്ക് സമ്മാനിച്ച് ഭദ്രൻ; ‘സ്ഫടികം’റീ റിലീസിന് ഒരുങ്ങുന്നു
മോഹൻലാലിന് പുതുപുത്തൻ റെയ്ബാൻ ഗ്ലാസ് സമ്മാനിച്ച് സംവിധായകൻ ഭദ്രൻ.വെളള ഷർട്ടിൽ റെയ്ബാൻ ഗ്ലാസ് ധരിച്ചുള്ള സൂപ്പർതാരം മോഹൻലാലിന്റെ ചിത്രങ്ങൾ ആരാധകരുടെ ഇടയിലും വൈറലാണ്.’സ്ഫടികം’ സിനിമയുടെ റി റിലീസിങുമായി ബന്ധപ്പെട്ടാണ് ഭദ്രന്റെയും മോഹൻലാലിന്റെയും ഈ കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ മോഹൻലാൽ തന്നെ പാടി അഭിനയിച്ച സൂപ്പർഹിറ്റ് ഗാനമായ ഏഴിമലൈ പൂഞ്ചോല എന്ന ഗാനത്തിന് പുതിയ പതിപ്പ് താരം തന്നെ പാടുന്നുവെന്നും കേൾക്കുന്നു. ഈ പാട്ട് റെക്കോർഡ് ചെയ്യുന്നതിനു വേണ്ടിയാണ് മോഹൻലാൽ എത്തിയതെന്നും അതിമനോഹരമായി അദ്ദേഹം പാട്ട് ആലപിച്ചിട്ടുണ്ടെന്നും അണിയറക്കാർ […]

