ഭിന്നശേഷി ദിനം ആചരിച്ചു
നെടിയനാട് എ.യു.പി സ്കൂളില്‍ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി ദിനം ആചരിച്ചു. ഭിന്ന ശേഷി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന അസംബ്ലിയോടെ ദിനാചരണത്തിന് തുടക്കമായി. തുടര്‍ന്ന് നരിക്കുനി ഫയര്‍ & റെസ്ക്യൂ സ്റ്റേഷനിലെ ഓഫീസര്‍മാരായ എ.നിപിന്‍ദാസ്, പി.കെ സോമന് എന്നിവരുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ അവബോധ ക്ലാസും മോക്ഡ്രില്ലും അവതരിപ്പിച്ചു.
