സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം: ഓവറോള്‍ കിരീടം മലപ്പുറത്തിന്
ഒറ്റപ്പാലം എന്‍.എസ്.എസ്. കെ. പി. ടി. എച്ച്. എസ്. എസ്. സ്‌കൂളില്‍ നടന്ന 22 – മത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ 340 പോയിന്റ് നേടി മലപ്പുറം ജില്ല ചാമ്പ്യന്‍മാരായി. 310 പോയിന്റ് നേടി കോഴിക്കോട് രണ്ടാം സ്ഥാനവും 301 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ സംസ്ഥാനത്തെ 241 സ്‌കൂളുകളില്‍ നിന്നായി 1500 ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മാനസിക വെല്ലുവിളി നേരിടുന്നവര്‍( എം.സി), കാഴ്ചവൈകല്യമുള്ളവര്‍( വി.ഐ.) കേള്‍വി […]


