Kerala News

എ.എൻ ഷംസീർ ഇനി സഭാ നാഥൻ;ഷംസീറിന് ലഭിച്ചത് 96വോട്ട് അൻവർ സാദത്തിന് 40

  • 12th September 2022
  • 0 Comments

കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി തലശേരി എംഎൽഎ എ.എൻ ഷംസീറിനെ തിരഞ്ഞെടുത്തു. ഷംസീറിന് ലഭിച്ചത് 96 വോട്ടുകൾ ആണ് എതിർ സ്ഥാനാർഥി അൻവർ സാദത്തിന് 40 വോട്ടുകളും ലഭിച്ചു. ഇന്നു ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ നടന്ന വോട്ടെടുപ്പിലാണ് ഷംസീറിനെ സ്പീക്കറായി തിരഞ്ഞെടുത്തത്. .പുതിയ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ചെയറിലേക്ക് നയിച്ചു..എം.ബി. രാജേഷ് മന്ത്രിയായി സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണു തിരഞ്ഞെടുപ്പ്.തലശ്ശേരി മണ്ഡലത്തിൽനിന്ന് തുടർച്ചയായി രണ്ടുതവണ എംഎൽഎയായ ഷംസീർ കണ്ണൂരിൽനിന്നുള്ള ആദ്യ സ്പീക്കറാണ്. വിദ്യാർഥിസംഘടനാ പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്ത് […]

Kerala News

പ്രതിപക്ഷ അംഗങ്ങളില്‍ പലരോടും അടുത്ത വ്യക്തിബന്ധം;മന്ത്രിയാകണോ സ്പീക്കറാകണോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി ഷംസീർ

  • 3rd September 2022
  • 0 Comments

സ്പീക്കര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുകയെന്ന് എ എൻ ഷംസീർ.സഭയ്ക്കുള്ളില്‍ ഭരണഘടനാപരമായ രീതിയില്‍ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളു.ഒരു ഭരണപക്ഷ എംഎല്‍എ എന്ന നിലയില്‍ പ്രതിപക്ഷം കടന്നാക്രമിക്കുമ്പോള്‍ മുന്നണിയേയും സര്‍ക്കാരിനേയും പ്രതിരോധിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അത് മാത്രമാണ് നിയമസഭയിലുണ്ടായിട്ടുള്ളത്. ഒരിക്കലും അത് വ്യക്തിപരമായി ഒരു നേതാവിനോടുമുള്ള പ്രശ്‌നമല്ല. പ്രതിപക്ഷ അംഗങ്ങളില്‍ പലരോടും അടുത്ത വ്യക്തിബന്ധമുണ്ടെന്നും ഷംസീർ കണ്ണൂരിൽ പറഞ്ഞു.പ്രതിപക്ഷത്തിലേയും ഭരണപക്ഷത്തിലേയും മുതിര്‍ന്ന അംഗങ്ങളുടെ ഉപദേശം സ്വീകരിച്ചാകും സഭയെ നിയന്ത്രിക്കുന്ന ജോലി ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയന്‍ […]

error: Protected Content !!